ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ഗാനത്തിന്റെ റോയല്‍ട്ടി.. എല്ലാവരും ഒരുമിച്ച് കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്; ഇളയരാജയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ ജെ യേശുദാസ്

ഗായകരും ഗാന സംവിധായകരും തമ്മില്‍ പ്രസ്തുത വിഷയത്തില്‍ വലിയ രീതിയിലുള്ള വാക്കു തര്‍ക്കങ്ങളും പല കാലത്തും ഉണ്ടായിട്ടുണ്ട്. ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തില്‍ ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ജെ യേശുദാസ്. ടൈമ്സ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെപറ്റി സംസാരിച്ചത്. ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ഗാനത്തിന്റെ റോയല്‍ട്ടി. എല്ലാവരും ഒരുമിച്ച് കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്. അതില്‍ ഗാനം എഴുതിയ ആള്‍ക്കും, അതിന് സംഗീതം നിര്‍വാഹച്ച ആള്‍ക്കും പാടിയ ആള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്‍ ഇളയരാജയുടെ ഗാനങ്ങള്‍ സംഗീത പരിപാടികളില്‍ ആലപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗാനം ഒരുകൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാവുന്നതാണെന്നും പിന്നെ എങ്ങനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍റ്റി ലഭിക്കുക എന്നും യേശുദാസ് ചോദിച്ചു. ഒരു ഗാനം പ്രശസ്തമാവുന്നത് ഗായകന്റെ കഴിവുകൊണ്ട് കൂടിയാണ്.
ഗായകനില്ലാതെ ഗാനത്തിന് ഒരു തരത്തിലുള്ള അംഗീകാരവും ലഭിക്കില്ല. പിന്നെന്തുകൊണ്ടാണ് ഗായകരെ വെറും തൊഴിലാളികള്‍ മാത്രമായി പരിഗണിക്കുന്നത്. അങ്ങനെ കരുതുകയാണെങ്കില്‍ സംവിധായകര്‍ തന്നെ ഗാനം ആലപിക്കട്ടെ. യുകെയിലും മറ്റും എഴുത്തുകാരനും കംപോസറും ഗായകനുമെല്ലാം ഒരാളാണ്. മറിച്ച് ഒരു ഗാനത്തിന് എഴുത്തുകാരനും കംപോസറും ഉപകരണവാദ്യക്കാരും ഗായകനും എല്ലാം ഉണ്ടെന്നിരിക്കേ, ഒരാള്‍ക്ക് മാത്രം പാട്ടിന്റെ റോയല്‍റ്റി ലഭിക്കണമെന്ന് എങ്ങനെ പറയാനാവുമെന്നും യേശുദാസ് ചോദിച്ചു.
https://www.facebook.com/Malayalivartha























