Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാൻ പുറത്ത് കാണിക്കും;മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ ഞരമ്പുരോഗികളായ ചിലര്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു; ആയിരക്കണക്കിന് മോശം മെസേജുകൾക്ക് പിന്നാലെ തുറന്നടിച്ച് മാധുരി

11 JANUARY 2019 03:26 PM IST
മലയാളി വാര്‍ത്ത

ഗ്ലാമര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചതിന് വിമര്‍ശനാത്മകമായി മറുപടി അയച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി നടി മാധുരി. തനിക്ക് ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ താന്‍ പുറത്ത് കാണിക്കുമെന്നും നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വെച്ചാല്‍ മതിയെന്നും മാധുരിയുടെ ഉഗ്രൻ മറുപടി. ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫ് മികച്ച അഭിപ്രായം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നായികയായി എത്തിയത് മാധുരിയായിരുന്നു. എന്നാല്‍ ചിത്രം ഹിറ്റായതോടെ മാധുരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പലകരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് നടി.

'എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടാ..'- മാധുരി പറയുന്നു. ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്ന ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഞാന്‍. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല. ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.

എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി ചോദിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നതെന്ന് മാധുരി പറഞ്ഞു. ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ .സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ എന്നും മാധുരി തന്റെ പേജില്‍ കുറിച്ചു.

‘ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ചുകൊണ്ട് എനിക്കും വസ്ത്രം ധരിച്ചൂടെ? പുരുഷന് പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും ഒഴിക്കാം. മറ്റുള്ളവരെ ബോധിപ്പിക്കാതെ പുരുഷന്‍ ജീവിക്കുന്നത് പോലെ സ്ത്രീക്കും ജീവിക്കാം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായത്തിന്റെ ആവശ്യം എനിക്കില്ല. സൗന്ദര്യം ഉള്ളിലാണ്’- മാധുരി പറഞ്ഞു. ‘മെഴുകുതിരി അത്താഴങ്ങള്‍’ എന്ന സിനിമയിലൂടെയാണ് മാധുരി സിനിമ ലോകത്തേക്കെത്തുന്നത്. ‘ജോസഫ്’ എന്ന സിനിമയിലെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (4 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (4 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (6 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (7 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (7 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (8 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (8 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (8 hours ago)

Malayali Vartha Recommends