അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...

ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട. സെപ്തംബർ ഒന്നുമുതൽ വിദേശ യാത്ര ചെയ്യുന്നവർക്ക് ഫിസിക്കൽ ബോർഡിങ് പാസ് നിർബന്ധമല്ലെന്ന് ഇമിഗ്രേഷൻ ബ്യൂറോ . പഴയ രീതിയെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടായിരുന്നു. സ്റ്റാമ്പിങിലെ തെറ്റുകളും ബോർഡിങ് പാസ് പരിശോധനാ ഘട്ടത്തിൽ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തതും ഉൾപ്പെടെ പ്രശ്നങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് മാറ്റം എന്നാണ് വിശദീകരണമുള്ളത്.
സുരക്ഷാ പരിശോധനയുടെ ഭാഗമായി സിഐഎസ്എഫ് വിഭാഗവും ബോർഡിങ് പാസുകൾ സീൽ ചെയ്യാറുണ്ടായിരുന്നു. ഇത് നേരത്തെ തന്നെ അവസാനിപ്പിച്ചതാണ്. പാസ്പോർട്ടിൽ സീൽ ചെയ്യുന്ന രീതിയും അവസാനിപ്പിക്കാനുള്ള പദ്ധതി ഒരുങ്ങുന്നുണ്ട്. എൻട്രി എക്സിറ്റ് സീലുകൾ ഒഴിവാക്കും. ഇതിനുള്ള പൈലറ്റ് പ്രോജക്ട് തയ്യാറായിട്ടുണ്ട്.
അതേസമയം യാത്രക്കാർക്ക് സ്മാർട്ട്‌ഫോണിലെ ഇ-ബോർഡിംഗ് പാസ് കാണിച്ച് ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























