തങ്ങളെ 'കുലസ്ത്രീ' എന്ന് വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല, അതൊരു കോപ്ലിമെന്റ് ! ; വിമർശകർക്ക് ചുട്ട മറുപടിയുമായി നടി റിമ കല്ലിങ്ങൽ

പോയ വർഷം സിനിമാലോകം ഒന്നടങ്കം ഉറ്റു നോക്കിയ സിനിമ കൂട്ടായിമയാണ് ഡബ്ല്യൂസിസി. നടി ആക്രമിക്കപ്പെട്ട പ്രശ്‌നത്തിനു പിന്നാലെ രൂപംകൊണ്ട സംഘടന ഇന്ത്യയിലെ ആദ്യ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സ്ത്രീകൾക്കനുകൂലമായ പ്രശ്നങ്ങൾക്കും പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വനിതാ സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കൂട്ടായ്മയിലെ ഒരംഗമായി റിമ കല്ലിങ്ങൽ. തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റ്വെല്ലില്‍ സംസാരിക്കവെയായിരുന്നു നടി ഇതിനെപ്പറ്റി സംസാരിച്ചത്.
സിനിമയില്‍ ഡയലോഗ് എഴുന്നവര്‍ ഇപ്പോള്‍ ഡബ്യൂസിസിയെ പേടിച്ചു തുടങ്ങിയിട്ടുണ്ട്. സുഡാനി ഫ്രെം നൈജിരിയ തിരക്കഥകൃത്ത് മുഹ്സിന്‍ പാലോരി ഒരു തവണ തന്നോട് പറഞ്ഞിരുന്നു തിരക്കഥ എഴുതുമ്പോൾ ആലോചിക്കുന്നത് ഡബ്ല്യൂസിസിയ്ക്ക് ഓക്കെ ആയിരിക്കുമോ എന്നാണ്.
തങ്ങളെ കുലസ്ത്രീ ,ചന്ത പെണ്ണുങ്ങള്‍ എന്ന് വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞു. അതൊരു കോപ്ലിമെന്റായിട്ടാണ് ഇപ്പോള്‍ കാണുന്നത്.. ഇത്ര വലുതായ ഒരു മൂവി ഇന്‍സ്ട്രിയ്ക്ക് നടപ്പിലാക്കേണ്ടതായ ഒരു മാനുവല്‍ ഇല്ലെന്നുള്ളതാണ് സത്യം. അതു കൊണ്ട് വരാനുളള ശ്രമത്തിലാണ് ഡബ്ല്യൂസിസി. ഫിലിം ഫെസ്റ്റവല്ലും, അവാര്‍ഡ് നിശ തുടങ്ങിയ പരിപാടികള്‍ ഡബ്ല്യൂസിസി സ്വന്തമായി നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയില്‍ മികച്ച പ്രകടനം നടത്തുന്ന വനിത പ്രവര്‍ത്തകര്‍ക്ക് ഒ ഒരു അവാര്‍ഡ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യൂസിസി അവാര്‍ഡ് ദാനം കൊണ്ട് ഉദ്ദ്യേശിക്കുന്നതെന്നും റിമ പറഞ്ഞു.
https://www.facebook.com/Malayalivartha























