സിനിമയില്‍ ഡയലോഗ് എഴുതുന്നവർപോലും ഇപ്പോള്‍ ഡബ്യൂസിസിയെ പേടിച്ചു തുടങ്ങി; ചന്തപ്പെണ്ണ്, കുലസ്ത്രീ എന്ന് വിളിക്കുന്നവരോട് റിമയ്ക്ക് പറയാൻ ഉള്ളത്...

കുലസ്ത്രീ ,ചന്ത പെണ്ണുങ്ങള്‍ എന്ന് വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് നടി റിമാകല്ലിങ്കൽ. സിനിമയില്‍ ഡയലോഗ് എഴുന്നവര്‍ ഇപ്പോള്‍ ഡബ്യൂസിസിയെ പേടിച്ചു തുടങ്ങിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റിവെല്ലിൽ സംസാരിക്കവെയാണ് റിമാ കല്ലിങ്കൽ ഇങ്ങനെ പ്രതികരിച്ചത്. തങ്ങളെ കുലസ്ത്രീ ,ചന്ത പെണ്ണുങ്ങള്‍ എന്ന് വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞു. അതൊരു കോപ്ലിമെന്റായിട്ടാണ് ഇപ്പോള്‍ കാണുന്നത്.. ഇത്ര വലുതായ ഒരു മൂവി ഇന്‍സ്ട്രിയ്ക്ക് നടപ്പിലാക്കേണ്ടതായ ഒരു മാനുവല്‍ ഇല്ലെന്നുള്ളതാണ് സത്യം. അതു കൊണ്ട് വരാനുളള ശ്രമത്തിലാണ് ഡബ്ല്യൂസിസി യെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് കണ്ട ഒരു കാഴ്ച്ച എന്നെ അമ്പരപ്പിച്ചു. 'ഞങ്ങള്‍ അശുദ്ധകളായിക്കൊള്ളട്ടെ' എന്നു പറഞ്ഞുകൊണ്ട് എത്രയെത്ര സ്ത്രീകളാണ് തെരുവിലിറങ്ങിയത്. അതു വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇതിനു സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്ത് എന്നു കണ്ടെത്താനുള്ള ശ്രമങ്ങളായി പിന്നീട്. സമൂഹത്തില്‍ പുരുഷനുള്ള സ്‌പേസ് സ്ത്രീകള്‍ക്കെന്തു കൊണ്ട് ലഭിക്കുന്നില്ല, തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളായി. വിവാഹത്തിനു ശേഷം സ്വപ്‌നങ്ങളുടെ പിറകെ പായാം എന്നു പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സംസ്‌കാരം. ഇതെല്ലാം തന്നെ അമ്പരപ്പിച്ചിട്ടേയുള്ളൂവെന്നും റിമ പറഞ്ഞു.
സാമൂഹിക സാംസ്‌കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റപ്പെടുന്നുവെന്നും റിമ അഭിപ്രായപ്പെട്ടു. വനിതാമതില്‍ സംഘടിപ്പിച്ച സമയത്ത് കേട്ട ഒരു നര്‍മമുണ്ട്. വനിതാ മതിലില്‍ പങ്കെടുത്ത് വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ്, 'എന്നാല്‍ ഇനി നീ പോയൊരു ചായ എടുക്കാന്‍'. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്നതാണ് അതു സൂചിപ്പിക്കുന്നതെന്നും റിമ പരിഹസിച്ചു. 1960കളില്‍ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളുടെ പശ്ചാത്തലത്തില്‍ ലോകമാകെ മുഴങ്ങിക്കേട്ട 'സ്വകാര്യമായത് എന്തോ അത് രാഷ്ട്രീയം' (personal is political) എന്നുള്ളത് പ്രാവര്‍ത്തികമാക്കണം. അത് നമ്മുടെ നാട്ടിലെ ഓരോ വീട്ടില്‍ നിന്നും തുടങ്ങണമെന്നും റിമ പറഞ്ഞു.
ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂവെന്നും എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണിതെന്നും റിമ വ്യക്തമാക്കുന്നു. ചന്തപ്പെണ്ണ് എന്നു വിളിക്കുന്നതിനെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നതെന്നും റിമ തിരിച്ചു പരിഹസിച്ചത് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്.
ജാതി പറഞ്ഞു വിളിക്കുന്നതിന് സമാനമായേ അത്തരം വിളികള്‍ കേള്‍ക്കുമ്പോള്‍ തോന്നിയിട്ടുള്ളൂവെന്നും, അതു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയില്‍ ഞാനെടുക്കുന്നത്. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ പൊതുവെ കേള്‍ക്കുന്ന പഴിയാണിത്. അതിനാല്‍ വിഷമം തോന്നുന്നില്ലെന്നും റിമ പറയുന്നു.
ഡബ്ലിയുസിസിയുടെ വരും വര്‍ഷത്തിലെ പദ്ധതികളെക്കുറിച്ചും താരം സൂചിപ്പിച്ചു. തിരക്കഥ എഴുതുമ്പോള്‍ ഡബ്ലിയുസിസിക്ക് ഓക്കെയാണോ എന്നു നോക്കണമെല്ലോ എന്ന് സുഡാനി ഫ്രം നൈജീരിയ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പാരാരി ഒരിക്കല്‍ തന്നോട് പറയുകയുണ്ടായെന്നും റിമ സൂചിപ്പിച്ചു. ഫിലിം ഫെസ്റ്റിവലും അവാര്‍ഡ് നിശയും അടുത്തു തന്നെ തുടങ്ങുമെന്നും നടി വ്യക്തമാക്കി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ മികച്ചു നില്‍ക്കുന്നവര്‍ക്കുള്ള അവാര്‍ഡുകളാണ് നല്‍കാനുദ്ദേശിക്കുന്നതെന്നും റിമ പറഞ്ഞു.
https://www.facebook.com/Malayalivartha























