വിദ്യാബാലന് ഭര്‍ത്താവിന്റെ പിറന്നാള്‍ സര്‍പ്രൈസ്
വിദ്യാബാലന് കിട്ടിയ ഗിഫ്റ്റാണ് ഇപ്പോള്‍ സംസാര വിഷയം. ബോളിവുഡില്‍ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ഒരു നടിയാണ് വിദ്യ ബാലന്. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയില്‍ സജിവ സാന്നിധ്യമായ വിദ്യയ്ക്ക് ശക്തമായ പിന്തുണയുമായി ഭര്‍ത്താവ് സിദ്ധാര്ത്ഥുണ്ട്.
വിദ്യയുടെ 40ാം പിറന്നാളിന് വന്‍ സര്‍പ്രൈസാണ് ഭര്‍ത്താവ് ഒരുക്കിയത്. വിദ്യ ബാലന് ജനിച്ച വര്‍ഷമായ 1979ല്‍ പുറത്തിറങ്ങിയ കുറച്ച് ചിത്രങ്ങളുടെ പോസ്റ്ററുകളില്‍, വിദ്യയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തുകൊണ്ടാണ് സിദ്ദാര്‍ത്ഥ് വിദ്യയ്ക്ക സര്‍പ്രൈസ് നല്‍കിയത്.
1979ല്‍ ജനിച്ച താരമെന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുമുണ്ട്. പോസ്റ്ററുകളുടെ വീഡിയോ ഇവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha