Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി

19 OCTOBER 2026 10:23 AM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ് നടത്തിയ അനുശോചന പ്രകടനം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മൂന്ന് ജീവനുകൾ അപഹരിച്ച ദുരന്തത്തിൽ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അവർ അറിയിച്ചത്. എന്നാൽ, നിമിഷനേരം കൊണ്ട് മൂന്ന് നിർദ്ധന കുടുംബങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ മകന്റെ ക്രൂരമായ അശ്രദ്ധയെ പൂർണ്ണമായി തള്ളിപ്പറയാൻ തയ്യാറാകാതെ, കേവലം അനുശോചന വാക്കുകളിൽ ഒതുക്കി സംസാരിച്ച മാതാവിന്റെ നിലപാടിൽ മലയാളികൾക്കിടയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.


സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വൈകാരികമായി സംസാരിക്കാനും വിതുമ്പി കരയാനും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, അതിൽ തെല്ലും ആത്മാർത്ഥതയില്ലെന്നാണ് നിരീക്ഷണം. മക്കളെ സ്നേഹത്തോടെ വളർത്തി വലിയ സ്വപ്നങ്ങളുമായി മുന്നോട്ടുപോകുമ്പോൾ പെട്ടെന്ന് അവരെ നഷ്ടപ്പെടുന്നതിന്റെ തീരാവേദന ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നൂഹ സജീവ് വീഡിയോയിൽ പറയുന്നു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരാദുഃഖം തനിക്ക് മനസ്സിലാകുമെന്നും തന്റെ വാക്കുകൾ ആ മാതാപിതാക്കളുടെ വേദന കുറയ്ക്കില്ലെന്ന് അറിയാമെങ്കിലും ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നുവെന്നുമാണ് അവർ വ്യക്തമാക്കിയത്.

 

എന്നാൽ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധ തരംഗമാണ് അലയടിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് അഞ്ച് സെക്കൻഡുകൾ കൊണ്ട് മൂന്ന് നിരപരാധികളുടെ ജീവനെടുത്ത മകനെ പരസ്യമായി തിരുത്താനോ കുറ്റപ്പെടുത്താനോ തയ്യാറാകാത്ത മാതാവിന്റെ ഉരുണ്ടുകളിയെ ജനങ്ങൾ ഒന്നടങ്കം ചോദ്യം ചെയ്യുന്നു. "ഇനി എന്തിനാണ് ഈ ന്യായീകരണം?" എന്നും "സ്വന്തം മകന്റെ അഹങ്കാരത്തിന് കൂട്ടുനിന്ന ശേഷം ഇപ്പോൾ കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്?"

വീഡിയോയിലൂടെ അനുശോചനം അറിയിച്ച് സാന്ത്വനത്തിന്റെ തണലൊരുക്കാൻ ശ്രമിക്കുകയാണ് നൂഹ. പക്ഷെ കമന്റ് ബോക്സിലെ പ്രതികരണങ്ങൾ കണ്ട് മലയാളി സമൂഹം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. മാഡം ...ഒരാള് തകരുന്നത് കണ്ട് സന്തോഷിക്കുന്ന മനോരോഗികളാണ് മലയാളികളിൽ ഭൂരിഭാഗവും. കാശ് ഉള്ളവരോട് അവർക്ക് എന്ത് മാത്രം ഫ്രസ്ട്രേഷൻ ഉണ്ട് എന്ന് കമന്റ് സ് നോക്കിയൊലറിയാം. നിങ്ങളുടെ മകന് മാത്രമേ തെറ്റ് പറ്റിയുള്ളൂ ബാക്കിയുള്ളവരെല്ലാം ലോകോത്തര മാതാപിതാക്കളല്ലേ. !!നിങ്ങൾ ദൈവത്തോട് നിരക്കൂ. ഈ മനോരോഗികളെ അവഗണിക്കൂ. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. ഈ സമയവും കടന്ന് പോകും കേട്ടോ.സമാധാനപ്പെടൂ..എന്ന് ഒരാൾ കുറിച്ചപ്പോൾ. മാം അവരുടെ കുടുംബങ്ങളെ ഏറ്റെടുക്കണം അവർക്കു വേണ്ടത് ചെയ്തു കൊടുക്കണം വീട് അതുപോലെ ജോലി അങ്ങനെ വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്ന് മറ്റൊരാൾ കുറിച്ചു. അങ്ങനെ നന്മമര പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നൂഹ സജീവിന്റെ കമന്റ് ബോക്സ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (3 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (13 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (31 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (38 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (43 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (45 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (55 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

Malayali Vartha Recommends