ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ടെന്നായിരുന്നു മുരളീധരന്റെ പരാമർശം. അത് ആരാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.
ഇഡി വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. ഇഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല. ഡൽഹിയിൽ ഒരു നിയമം, കേരളത്തിൽ വേറൊന്ന് എന്നല്ല. പ്രാഥമിക അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്യേണ്ട എന്ന് ഞങ്ങൾ എല്ലാവരും കൂടിയാണ് തീരുമാനിച്ചത്. ഹൈക്കോടതി രജിസ്റ്റർ ചെയ്യാൻ പറഞ്ഞു ഞങ്ങൾ രജിസ്റ്റർ ചെയ്തു.
സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആണ് പാർട്ടിയെ നയിക്കുന്നത്. ഇ ഡി പറയുമ്പോഴേക്കും എടുത്ത് ചാടേണ്ടെന്ന് അവർ തന്നെ അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത് എന്നും കെ മുരളീധരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























