മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ് . സുഹൈൽ ഓടിച്ച മിനി കൂപ്പറിൻറെ ആർസി ഉടമ സുഹൈലിൻറെ അമ്മയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സുഹൈലിന്റെ പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി നൂഹ സമൂഹമാധ്യമത്തിലൂടെ മുൻപു വ്യക്തമാക്കി . ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം തേടും .
കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നേരിട്ട് കാണും. പാലക്കാടും വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തും. .
അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ , അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു.
സഹയാത്രികർ ആകട്ടെ സുഹൈലിനെ തടഞ്ഞുമില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























