വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...

മെഡിക്കൽ ലോകത്തെയും മനുഷ്യനന്മയെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ ഒരു വാർത്തയാണ് ഒഡിഷയിൽ നിന്നും പുറത്തുവരുന്നത്. ഒരുടലിൽ രണ്ട് തലയും രണ്ട് കഴുത്തുകളുമായി ജനിച്ച് വീണ ആ അപൂർവ നവജാതശിശു ഒടുവിൽ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഒക്ടോബർ 11-ന് ജനിച്ച കുഞ്ഞ്, ശ്വാസതടസ്സവും ആന്തരികാവയവങ്ങളുടെ സങ്കീർണ്ണതയും കാരണം ഒരാഴ്ചയ്ക്ക് ശേഷമാണ് മരണപ്പെട്ടത്. കുഞ്ഞിന്റെ ഈ അവസ്ഥ കണ്ട് കടുത്ത മാനസിക ആഘാതത്തിലായ മാതാപിതാക്കൾ ആദ്യം മൃതദേഹം ഏറ്റുവാങ്ങാൻ പോലും ഭയന്ന് വിസമ്മതിച്ചിരുന്നു. ഒടുവിൽ ജില്ലാ ഭരണകൂടം ഇടപെട്ട് ദമ്പതികളെ അനുനയിപ്പിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽ ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha


























