Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിനൊക്കെ സമയമുണ്ടല്ലേ?: വീണ്ടും മഞ്ജു വാര്യറെ പരസ്യമായി പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

15 JANUARY 2019 12:58 PM IST
മലയാളി വാര്‍ത്ത

ഒടയിന്‍ സിനിമയ്ക്കും തനിക്കുമെതിരേ കരുതിക്കൂട്ടിയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ മഞ്ജു വാര്യരില്‍ നിന്നും യാതൊരു പിന്തുണയും കിട്ടിയില്ലെന്ന പരാതിയുമായി നടിക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിന് കാരണമാവുകയും അവരുടെ സ്വകാര്യപ്രശ്നങ്ങളില്‍ ഇടപെട്ട് കൂടെ നില്‍ക്കുകയും ചെയ്തിട്ടും തനിക്കൊരു പ്രശ്നം വന്നപ്പോള്‍ മഞ്ജു കൈയൊഴിഞ്ഞെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ പരാതി. തന്റെതല്ലാത്തെ സിനിമകള്‍ക്കുപോലും സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ പ്രഖ്യാപിക്കുന്ന മഞ്ജു ഒടിയന്റെ കാര്യത്തില്‍ അത്തരമൊരു സമീപനവും കാണിച്ചില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഒടിയിന്‍ വിവാദം കഴിഞ്ഞിരിക്കുന്ന സമയത്ത് മഞ്ജുവിനെതിരേ വീണ്ടും പരിഹാസവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയിരിക്കുകയാണ്.

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന് ആശംസയറിച്ച് മഞ്ജു ചെയ്ത ട്വീറ്റിനു താഴെയാണ് ശ്രീകുമാര്‍ മേനോന്റെ പരിഹാസച്ചുവയുള്ള കമന്റ് വന്നത്. ജനുവരി 17 ന് മൂത്തോന്റെ ടീസര്‍ റിലീസ് ചെയ്യുമെന്നുള്ള അറിയിപ്പോടെ നിവിന്‍ പോളിയുടെ ട്വീറ്റ് ഷെയര്‍ ചെയ്താണ് ഗീതുവിനും രാജീവ് രവിക്കും നിവിന്‍ പോളിക്കും മൂത്തോന്റെ മുഴുവന്‍ ടീമിനും ആശംസയര്‍പ്പിച്ചും ചിത്രം കാണാന്‍ കാത്തിരിക്കുകയാണെന്നു പറഞ്ഞും മഞ്ജു വാര്യര്‍ ട്വീറ്റ് ചെയ്തത്. ഇതിനു താഴെയാണ് ഈ മണിക്കൂറിലും ട്വീറ്റ് ചെയ്ത് സിനിമയെ പിന്തുണയ്ക്കുന്നു, നല്ലത്, എന്ന മറുപടി ശ്രീകുമാര്‍ നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യരെ ട്രോളിയതാണെന്നു പറഞ്ഞ് കൂടുതല്‍ കമന്റുകള്‍ വന്നതോടെ, സംവിധായകന്‍ തന്റെ ഉദ്ദേശം അതായിരുന്നില്ലെന്നു വ്യക്തമാക്കാന്‍ വേണ്ടി ചെറിയ വിശദീകരണവും നല്‍കി. നിങ്ങളെപോലെയുള്ള സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും സിനിമ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ഇത്തരത്തിലുള്ള പിന്തുണയാണ് ആവശ്യമെന്നും, നന്നായിട്ടുണ്ടെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ കമന്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends