Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ വിവാദത്തിലേയ്ക്ക്; പുതുമുഖ താരം പ്രിയാ വാര്യര്‍ മുഖ്യ കഥാപാത്രമാകുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ വക്കീൽ നോട്ടീസ്

15 JANUARY 2019 07:00 PM IST
മലയാളി വാര്‍ത്ത

പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന 'ഒരു അഡാർ ലവ്' എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച പ്രിയാ വാര്യര്‍ ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിലടക്കം ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. പ്രിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ശ്രീദേവി ബംഗ്ലാവ്' വിന്റെ ടീസർ പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടതോടെ വിവാദങ്ങൾ തലപൊക്കിയിരിക്കുകയാണ്.

എഴുപതു കോടി ബജറ്റിൽ ചിത്രീകരിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ശ്രീദേവി ബംഗ്ലാവ് ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ആയിരുന്ന അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ശ്രീദേവി ബംഗ്ലാവ് പറയുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇത് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന താരത്തിന്റെ ഒരു ഷോട്ടും ടീസറിലുണ്ട്. ഇതാണ് നടി ശ്രീദേവിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട കഥയാണോ ചിത്രം പറയുന്നതെന്ന സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

മോഹന്‍ലാല്‍ ചിത്രം 'ഭഗവാന്‍' സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് പ്രിയയയുടെ ഏറ്റവു പുതിയ ഹോളിവുഡ് ചിത്രമായ 'ശ്രീദേവി ബംഗ്ലാവ്' ന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഇക്കാര്യം സ്ഥിരീകരിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.ശ്രീദേവി എന്നത് പൊതുവായിട്ടുള്ള പേരാണെന്നും സിനിമയിലെ കഥാപാത്രം ഒരു നടിയാണെന്നും ബോണി കപൂറിനോട് വ്യക്തമാക്കിയെന്ന് പ്രശാന്ത് പറയുന്നു. നിയമപരമായി നേരിടുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

എന്നാൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം പ്രിയയോട് ചോദിക്കുകയുണ്ടായി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശ്രീദേവി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്നും ദേശീയ അവാര്‍ഡ് ഒക്കെ നേടിയ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പ്രിയ പറയുന്നു. എന്നാല്‍, അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണോ ഇതെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നും അത് പ്രേക്ഷകര്‍ തന്നെ കണ്ട് തീരുമാനിക്കണമെന്നുമാണ് ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയ നല്‍കിയ മറുപടി.

എന്നാല്‍ ചിത്രം നടി ശ്രീദേവിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണോ എന്ന് വെളിപ്പെടുത്താന്‍ പ്രിയ വാര്യര്‍ തയ്യാറായിട്ടില്ല. ആഡംബരം , ബാത്ത് ടബ്ബിലെ മരണം… ടീസറിലെ ചിത്രീകരണം ശ്രദ്ധിച്ചാല്‍ ശ്രീദേവിയുടെ ജീവിതവുമായി സാമ്യമുള്ളതായി തോന്നും. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends