നാല്‍പ്പതിലും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി വിദ്യാബാലന്‍

നാല്‍പ്പതിന്റെ നിറവിലും അതീവ സുന്ദരിയായിരിക്കുകയാണ് നടി വിദ്യാബാലന്‍. നാല്‍പ്പതുകളില്‍ സ്ത്രീകള്‍ കൂടുതല്‍ ഹോട്ടും നോട്ടിയുമായി മാറുമെന്ന് താരം പറയുന്നു. പിറന്നാളിനു ശേഷം ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പ്രായമാകുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ കെയര്‍ലെസ്സാകുന്നു. നമ്മള്‍ എത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തുമെന്നും വിദ്യ പറഞ്ഞു. യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഇതില്‍ നിന്ന് വിപരീതമായിട്ടാണ് ജീവിച്ചത്.
20 വയസ്സുവരെ താന്‍ ഒരു ഗൗരവപ്രകൃതക്കാരിയായിരുന്നു. ആ കാലഘട്ടത്തില്‍ തനിയ്ക്ക് ഒരു കാര്യവും ഇപ്പോഴത്തെ പോലെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ സമയത്ത് എന്റെ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കുന്നത് അത്യാവശ്യമായിരുന്നു.

മൂപ്പതുകളില്‍ ഞാന്‍ എന്നെ തന്നെ അറിയുകയും നാല്‍പ്പതുകളില്‍ ഞാന്‍ എന്നെ തന്നെ സ്‌നേഹിക്കുകയും ചെയ്യുകയാണെന്നും താരം പറഞ്ഞു.

https://www.facebook.com/Malayalivartha

























