തക്കതായ മറുപടി നല്‍കി സാക്ഷി ചൗധരി

ഇപ്പോള്‍ സാക്ഷി ചൗധരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും അശ്ലീല കമന്റുകളും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചുവരുകയാണ്. അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് സാക്ഷി ചൗധരി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത സാക്ഷിയ്‌ക്കെതിരെ അശ്ലീല കമന്റുകള്‍. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
'താന്‍ ട്വിറ്ററില്‍ രണ്ടു വിഡിയോകള്‍ പോസ്റ്റു ചെയ്ത ശേഷമാണ് ചിലര്‍ അശ്ലീല കമന്റുകളുമായെത്തിയത്. എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്‌സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്'' സാക്ഷി പറയുന്നു.
എന്നാല്‍ തനിക്ക് ഒരുകോടി പറഞ്ഞവര്‍ക്ക് താന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നു താരം മറുപടി നല്‍കുന്നു.

തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ 'മാഗ്‌നെറ്റ്' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി അഭിപ്രായപ്പെടുന്നു.

https://www.facebook.com/Malayalivartha

























