ആംഗ്യഭാഷയില്‍ പോലീസിനെ കളിയാക്കല്‍... സിനിമാ സ്റ്റൈലില്‍ അമിതവേഗതയില്‍പാഞ്ഞ പയ്യനെ പലവട്ടം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; അവസാനം കളിമാറി

അടുത്തിടെ ഏറെ വിവാദം ഉണ്ടാക്കിയ നടനാണ് ബാബുരാജ്. ഇപ്പോള്‍ ബാബുരാജന് പിന്നാലെ മകനും വാര്‍ത്തകളില്‍ നിറയുകയാണ്. വാഹന പരിശോധനയ്ക്കിടെ പോലീസിനെ കളിയാക്കി അമിതവേഗതയില്‍ പാഞ്ഞ യുവാവിനെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പൊക്കി. സിനിമാതാരം ബാബുരാജിന്റെ മകനെയാണ് പിടികൂടിയശേഷം പിഴ ഈടാക്കി വിട്ടയച്ചത്.
ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി.എം.ഡബ്യു കാറില്‍ കോതമംഗലത്തു നിന്നു മൂന്നാര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ ഇയാളെ പലവട്ടം കൈകാണിച്ചിട്ടും നിര്‍ത്താതെ ആംഗ്യഭാഷയില്‍ കളിയാക്കിയാണ് പോയതെന്ന് പോലീസ് പറയുന്നു. ഹൈവേ പോലീസ് വിഭാഗം വിവരം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചു. ഇതോടെ ടൗണില്‍ ദേശീയപാതയില്‍ പോലീസ് വാഹനം കുറുകെയിട്ട് കെണിയൊരുക്കി.
പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. ഇതിനിടെ ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാറില്‍ കയറി പോലീസുകാര്‍ വാഹനം സ്‌റ്റേഷനിലേക്ക് വിട്ടു. സ്‌റ്റേഷനിലെത്തിയപ്പോഴാണ് സിനിമാ താരത്തിന്റെ മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് മനസിലായത്. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു പോലീസ് വാഹനം പിടികൂടിയത്. അമിതവേഗത്തിന് പിഴയീടാക്കിയെങ്കിലും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.
മുമ്പ് ബാബുരാജിന് വെട്ടേറ്റ സംഭവം മലയാള സിനിമയെ ഞെട്ടിച്ചിരുന്നു. അടിമാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇരുട്ടുകാനത്ത് ബാബുരാജിന്റെ ഉടമസ്ഥതയിലുളള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിന് താഴെയുള്ള ഏലത്തോട്ടത്തിലെ കുളക്കരയില്‍ 2017 ഫെബ്രവരിയിലായിരുന്നു സംഭവം. ഇരുട്ടുകാനം സ്വദേശി തറമുട്ടത്തില്‍ സണ്ണിയാണ് വെട്ടിയത്. സാരമായി പരിക്കേറ്റ ബാബുരാജിനെ എറണാകുളം രാജഗിരി ആശുപത്രിയിലാണ് അന്ന് പ്രവേശിപ്പിച്ചത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു വെട്ടാണേറ്റത്. കുളം വൃത്തിയാക്കാന്‍ ജോലിക്കാരുമായി ബാബുരാജ് കുളക്കരയില്‍ എത്തിയപ്പോള്‍ സണ്ണി എതിര്‍ത്തു. കുളം വറ്റിക്കുകയും ഉറവക്കണ്ണുകള്‍ അടക്കുകയും ചെയ്താല്‍ തന്റെ കുളം വറ്റുകയും മലിനമാകുകയും ചെയ്യുമെന്ന് സണ്ണി പറഞ്ഞു.
എന്നാല്‍, അഞ്ചു തൊഴിലാളികളുമായി എത്തിയ ബാബുരാജ് ജോലി ആരംഭിച്ചു. ഇതോടെ, പ്രകോപിതനായ സണ്ണി കൈയില്‍ ഉണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. തുടര്‍ന്നു സണ്ണി ഏലക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ബാബുരാജിനെ ഉടന്‍ അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലും എത്തിച്ചു.
റിസോര്‍ട്ടിലേക്ക് വെള്ളമത്തെിക്കാന്‍ സണ്ണി തന്നെയാണ് ബാബുരാജിന് 10 സെന്റ് സ്ഥലം നല്‍കിയത്. ഇതിന്റെ വില സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ട്. ഈ വൈരാഗ്യത്തിലാണ് ബാബുരാജിനെ സണ്ണി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പോലീസ് ഇവരെ പിടികൂടിയിരുന്നു.
നടി ആക്രമിക്കപ്പെട്ട സമയത്ത് ബാബുരാജിന്റെ നിലപാടുകളും ഏറെ ചര്‍ച്ചയായിരുന്നു. സിനിമ അഭിനേതാക്കളുടെ സംഘടന 'അമ്മ'യിലെ ദിലീപിന്റെ അംഗത്വം സംബന്ധിച്ചും ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളിലെ നിലപാട് സംബന്ധിച്ചുമുള്ള ഭിന്നത വ്യക്തമാക്കി ബാബുരാജിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തായിരുന്നു. 'അമ്മ'യുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ വിവരങ്ങളാണ് പുറത്തായത്. സിദ്ദീഖിനെ കുറ്റപ്പെടുത്തുന്നതായിരുന്നു വാട്‌സ് ആപ്പ്.
തിങ്കളാഴ്ച നടത്തിയ സംഭവങ്ങള്‍ (സിദ്ദീഖിന്റെ വാര്‍ത്ത സമ്മേളനം) ആരുടെ അറിവോടെയാണെന്ന് നമുക്ക് അറിയില്ല. ഇടവേള ബാബു ഒരു മെസേജ് മാത്രമേ അയച്ചുള്ളൂ. ഇതാണ് 'അമ്മ'യുടെ സ്റ്റാന്‍ഡ് എന്ന്. ആരുെട സ്റ്റാന്‍ഡ്, ഇതൊക്കെ ആരറിഞ്ഞു. ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ്. ദിലീപിനെ പിന്തുണക്കേണ്ട കാര്യമില്ല.സിദ്ദീഖ്പറഞ്ഞത് അധികവും ദിലീപിനെ ന്യായീകരിച്ചുകൊണ്ടാണ്. അത്‌പോലെ തന്നെ ലളിത ചേച്ചിയെ അവിടെ വിളിച്ചിരുത്തേണ്ട കാര്യമുണ്ടോ. അവര്‍ ഒരു അംഗം മാത്രമല്ലേ ഇതില്‍. അതിന്റെ ആവശ്യമില്ല. ഈ വാട്‌സ് ആപ് സന്ദേശവും ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha

























