പേളിയുടെ വര്‍ക്ക് ഔട്ട് വീഡിയോ കണ്ടവര്‍ക്ക് ഒരുസംശയം, അല്ല പേളീ... വിവാഹത്തിനാണോ ഒളിമ്പിക്‌സിനാണോ നിങ്ങള്‍ തയ്യാറെടുക്കുന്നത്?

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നടിയും അവതാരകയുമായ പേളി മാണിയുടെ വര്‍ക്കൗട്ട് വീഡിയോയാണ്.
ശരീരത്തിനും ആരോഗ്യത്തിനും പേളി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം പേളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഒരു ലൈറ്റ് മ്യൂസിക്കിനൊപ്പം പേളി വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ആ വീഡിയോയിലെ വെയ്റ്റ് ട്രെയിനിംഗൊക്കെ കണ്ടാല്‍ ആരും ചോദിച്ചുപോകും, അല്ല പേളി നിങ്ങള്‍ വിവാഹം കഴിക്കാനാണോ ? അതോ ഒളിമ്പിക്‌സിനാണോ തയാറെടുക്കുന്നത്, എന്ന്!
ഇത്തരം രസകരമായ കമന്റുകള്‍ തന്നെയാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
മലയാളത്തിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഇപ്പോള്‍ വിവാഹത്തിന് തയാറെടുക്കുകയാണ് താരം. ബിഗ് ബോസില്‍ പേളിക്കൊപ്പം മത്സരാര്‍ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയം വിവാഹം വരെ എത്തിയിരിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ആര്‍ഭാടമായിട്ടാണ് നടന്നത്.
https://www.facebook.com/Malayalivartha

























