മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ കടന്നുകൂടി- ഡ്രൈവര്‍ ആരാണെന്ന് അറിഞ്ഞപ്പോള്‍ പിള്ളേര്‍ ഞെട്ടി...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നമ്മുടെ മലയാളത്തിലെ പ്രിയതാരത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ കടന്നുകൂടിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഡ്രൈവര്‍ സീറ്റീല്‍ സുരാജ് വെഞ്ഞാറമൂട് ആണെന്ന് പിള്ളേര്‍ക്ക് മനസ്സില്‍ ആയത് വണ്ടിയില്‍ നിന്ന് ഇറങ്ങിയ ശേഷമാണ്.
സുരാജിന്റെ ഒരു സുഹൃത്തും യാത്രയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുഹൃത്ത് ദിലീപിന്റെ കുറിപ്പിങ്ങനെ:
ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയില്‍ മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ കാര്‍ കൈകാണിച്ച് നെര്‍ത്തി. വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച് ഒരു സെല്‍ഫി ഞാനെടുത്തുകാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.
https://www.facebook.com/Malayalivartha

























