മോഹൻലാലിൻറെ രാഷ്ട്രീയ പ്രവേശനം എതിർത്ത് ഫാൻസ്- ഒരു നടനെ മുന്നില്‍ നിര്‍ത്തിയല്ല ഒരു രാഷ്ട്രീയപാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാർ

രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. നടന്‍ മോഹന്‍ലാല്‍ പൊതുസ്വത്താണ്. പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ താരത്തിന്റെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചവരാണ് ആര്‍എസ്എസ്സുകാര്‍ എന്ന് വിമര്‍ശനവുമായി ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. ഒരു നടനെ മുന്നില്‍ നിര്‍ത്തിയല്ല ഒരു രാഷ്ട്രീയപാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍. സ്വന്തമായ നയം പാര്‍ട്ടികള്‍ക്ക് വേണം. ബിജെപിയുടെ അജണ്ടയാകും മോഹന്‍ലാലിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയെന്നത്. അതിലൂടെ അദ്ദേഹം ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും. ഇത് അദ്ദേഹത്തോട് സ്‌നേഹമുള്ളവര്‍ ചെയ്യുമോയെന്നും വിമല്‍ കുമാര്‍ ചോദിച്ചു.
അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ മോഹന്‍ലാലിനെ രംഗത്തിറക്കാനുള്ള ബിജെപിയുടെ നീക്കള്‍ വിഫലമാവുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനായി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് അത്തരത്തില്‍ ഒരു താത്പര്യവും ഇല്ലെന്നാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും എന്നും വിമല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























