എല്ലാറ്റിനും മാപ്പ്... ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാപ്പു ചോദിച്ച് അഞ്ജലി അമീര്‍

പ്രമുഖ ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാപ്പു ചോദിച്ച് നടി അഞ്ജലി മേനോന്‍ രംഗത്ത്. പ്രമുഖ ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെ അഞ്ജലി മോശം പരാമര്‍ശം നടത്തിയത്.ക്രോസ് ഡ്രസ്സിംഗ് നടത്തി ട്രാന്‍സ്‌ജെന്‍ഡറായി പണത്തിനുവേണ്ടി സെക്‌സ് വര്‍ക്ക് ചെയ്യുന്നുവെന്നാണ് അഞ്ജലി പറഞ്ഞത്.
താന്‍ പറഞ്ഞതില്‍ ഖേദിക്കുന്നുവെന്ന് അഞ്ജലി പറയുന്നു. സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണമെന്നും കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പു നല്‍കുന്നതായും അഞ്ജലി പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് നടി തുറന്നു പറഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണരൂപം.....
നമസ്‌ക്കാരം..
ഞാന്‍ പങ്കെടുത്ത ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ എന്റെകമ്യൂണിറ്റിക്ക് ദോഷമുണ്ടാകുന്ന തരത്തില്‍ സംസാരിച്ചു എന്ന പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. എന്റെ ഭാഗത്തു നിന്നുള്ള തെറ്റ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചു. അക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് പൂര്‍ണ്ണമായും ക്ഷമ ചോദിക്കുകയാണ്. നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത് സമയക്കുറവിനാല്‍ ചാനല്‍ മുഴുവനായി കാണിക്കാതിരുന്നതാണ് അങ്ങനെയൊരു തെറ്റിദ്ധാരണയ്ക്കിട വരുത്തിയത്.

കമ്മ്യൂണിറ്റിക്കിടയില്‍ നില്‍ക്കുമ്‌ബോള്‍ കമ്യൂണിറ്റിക്കെതിരായി സംസാരിക്കരുതെന്ന ബോധ്യം എനിക്കുണ്ട്. പക്ഷെ എന്റെ ഭാഗത്ത് നിന്നും സംഭവിച്ചതെറ്റിന് ഓരോരുത്തരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രോല്‍സാഹനങ്ങളാല്‍ മാത്രമാണ് എനിക്ക് പൊതുസമൂഹത്തില്‍ നില്‍ക്കുവാനും ഇന്നത്തെ നിലയിലെത്തുവാനും സാധിച്ചത്.

അതിന് ഞാന്‍ കമ്യൂണിറ്റിയോട് കടപ്പെട്ടവളാണ്. എക്കാലത്തും നിങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ എനിക്കുണ്ടാകണം, കൂടെ നില്‍ക്കണം.അതിനാല്‍ എന്റെ പക്ഷത്ത് നിന്ന് സംഭവിച്ച എല്ലാ തെറ്റുകളും ഒരു കുഞ്ഞനുജത്തിയായിക്കണ്ട് ക്ഷമിക്കണം. കമ്യൂണിറ്റിയുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ഞാന്‍ എക്കാലവും നിലകൊള്ളുമെന്ന് ഉറപ്പ് തരുന്നു.
https://www.facebook.com/Malayalivartha

























