നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ... ഞെട്ടലോടെ സിനിമ ലോകം; എജന്റ് വഴി ആന്ധ്രാപ്രദേശില്‍ നിന്ന് നടിയുടെ ചെന്നൈയിലെ വീട്ടിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചു... നടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും മകളെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ തങ്ങളെ വിരട്ടിയോടിച്ചെന്നും പെണ്‍കുട്ടിയുടെ അമ്മ

നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി. വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിക്ക് ശമ്ബളത്തുക നല്‍കുന്നില്ലെന്നും കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ച് ഒരു പെണ്‍കുട്ടിയുടെ അമ്മ നേരത്തേ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടിയുടെ വീട്ടില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയത്.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി. ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിക്കുന്നു.
എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു. മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറയുന്നു.
ആക്ടിവിസ്റ്റും ബാലാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അച്യുത റാവു ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച കത്തിനെ തുടര്‍ന്ന് എന്‍.സി.പി.ആര്‍ നടിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. ബാലവേല ചെയ്യിപ്പിച്ചതിന് നടിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം എന്‍.സി.പി.ആറിനോട് ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശില്‍ നിന്ന് നടിയുടെ ചെന്നൈയിലെ വീട്ടിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ഒരേ ഏജന്റാണെങ്കില്‍ ഇത് മനുഷ്യക്കടത്താണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടിയും പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും സംഭവത്തില്‍ ഒരുപോലെ തെറ്റുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച പരാതിയില്‍ പെണ്‍കുട്ടിക്ക് പതിനഞ്ച് വയസാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് 18വയസ്സ് ഉള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടാതെ നടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും മകളെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ തങ്ങളെ വിരട്ടിയോടിച്ചെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നൽകിയിട്ടുണ്ട്. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നു. പതിനായിരം രൂപ ശമ്പളം നൽകാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാൽ കുറച്ചു മാസങ്ങളായി ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























