ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു, സ്ത്രീകള്‍ കയറണോ? വേണ്ടയോ?: അജു വര്‍ഗ്ഗീസ് പറയുന്നു

ശബരിമല വിഷയം ഇത്രയേറെ കൊടുമ്പിരികൊണ്ടിട്ടും കേരളത്തിലെ സിനിമാ താരങ്ങള്‍ ഈ വിഷയത്തില്‍ വലിയ പ്രതികരണത്തിന് തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതാരം അജു വര്‍ഗ്ഗീസ്.
വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലന്ന് അജു വര്‍ഗീസ്. ഒരു അഭിമുഖത്തിലാണ് നടന്‍ അജു നിലപാട് വ്യക്തമാക്കിയത്.
'ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല. പത്രമാദ്ധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങള്‍ ശബരിമലയില്‍ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്'.
https://www.facebook.com/Malayalivartha























