ലൈംഗിക ചൂഷണങ്ങളെ കുറിച്ച് സാക്ഷിയുടെ വെളിപ്പെടുത്തല്‍

നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ പലതരത്തിലാണ്. നായികമാരെ സംബന്ധിച്ച് സിനിമയ്ക്ക് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും ലൈംഗിക ചൂഷണങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അത്തരം ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞിരിയ്ക്കുകയാണ് തെലുങ്ക് നടി സാക്ഷി ചൗധരി. ട്വിറ്ററിലൂടെയാണ് നടിയുടെ വെളിപ്പെടത്തല്‍.
വളരെ ഗ്ലാമറസ്സായ ഫോട്ടോകളും വീഡിയോകളും സാക്ഷി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോ കണ്ട് ചിലര്‍ ഇന്‍ബോക്‌സില്‍ തനിക്ക് അശ്ലീലമായ സന്ദേശങ്ങളയച്ചു എന്നാണ് നടി പറയുന്നത്. ഒരു രാത്രിയ്ക്ക് ഒരു കോടി രൂപ തരാം എന്ന് വരെ പറഞ്ഞിട്ടുണ്ടത്രെ.എന്നാല്‍ അവര്‍ വിഡ്ഡികളാണ്..
ഞാനൊരു വില്‍പന ചരക്കല്ല എന്നാണ് നടി പ്രതികരിച്ചത്. ഈ പറയുന്നവര്‍ തന്റെ പുതിയ സിനിമ തിയേറ്ററില്‍ പോയി കാണാനാണ് നടി ആവശ്യപ്പെടുന്നത്.ജെയിംസ് ബോണ്ട്.

ഓക്‌സിജന്‍ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ഏറെ പരിചിതയാണ് സാക്ഷി ചൗധരി. മാഗ്‌നറ്റ് എന്ന അടുത്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ നടി.

https://www.facebook.com/Malayalivartha























