സാന്ദ്ര ലോപ്പസായി സണ്ണി ലിയോണ്‍...

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രമായ 'രംഗീല' ഗോവയില്‍ തുടങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സാന്ദ്ര ലോപ്പസ് എന്ന താരസുന്ദരിയായാണ് സണ്ണി ലിയോണ്‍ വേഷമിടുന്നത്. ഗോവയില്‍ നിന്ന് ഹംപിയിലേയ്ക്ക് ഒരു കൂട്ടം ആളുകള്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബാക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മാണം. ജയലാല്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഫോര്‍ മ്യൂസിക്‌സ്.

ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് വര്‍ഗീസ്. വണ്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

https://www.facebook.com/Malayalivartha























