സ്വവര്‍ഗ ലൈംഗികത യാഥാര്‍ത്ഥ്യമാണ്; അതിനെ കുറ്റപ്പെടുത്തുന്നവര്‍ക്കാണ് മാനസികരോഗം: പൃഥ്വിരാജ്

മുംബൈ പോലീസ് എന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. വന്‍ സ്വീകാര്യതയാണ് ഈ സിനിമയ്ക്കും കഥാപാത്രത്തിനും ലഭിച്ചത്. ഇങ്ങനെയൊരു വേഷം ചെയ്യാന്‍ പൃഥ്വി കാണിച്ച ധൈര്യവും കയ്യടി നേടി. സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും സ്വവര്‍ഗ പ്രണയം രോഗമാണന്ന് പറയുന്നവര്‍ക്കാണ് മാനസികരോഗമെന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
'എനിക്ക് മുംബൈ പോലീസിന്റെ ക്ലൈമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം.
നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോടൈപ്പുണ്ട്. 'മുംബൈ പോലീസ്' എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണന്ന് വച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പോലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ടുവന്നിട്ട് അയാള്‍ ഒരു ഹോമോസെക്സ്വല്‍ എന്ന് പറയുന്നതാണ്. എനിക്ക് അതൊരു ഔട്ട്സ്റ്റാന്‍ഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയത്.
ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫിലിംമേക്കേഴ്സൊക്കെ ആദ്യം സംസാരിക്കുന്നത് 'മുംബൈ പോലീസിനെ'ക്കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ 'കായംകുളം കൊച്ചുണ്ണി' എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ അതൊഴിച്ച് നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പോലീസ്. റോഷന്‍ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണത്'- പൃഥ്വി പറയുന്നു.
https://www.facebook.com/Malayalivartha


























