ഇതാണ് 96ന്റെ യഥാര്‍ത്ഥ ക്‌ളൈമാക്‌സ്; റാമും ജാനുവും ഒന്നിച്ചു: വിജയ് സേതുപതി

നെഞ്ചില്‍ ഒരു വിങ്ങലായി പക്ഷേ ഒരു മികച്ച സിനിമ കണ്ടതിന്റെ സന്തോഷത്തോടെ പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നിറങ്ങിയ ചിത്രമാണ് '96'. നഷ്ടപ്രണയത്തിന്റെ വിങ്ങലോടെയും ഏറെ പ്രിയപ്പെട്ട രണ്ടുപേര്‍ പിരിഞ്ഞുപോവുന്നതിന് സാക്ഷിയായും തിയേറ്റര്‍ വിട്ടിറങ്ങിയ '96' പ്രേക്ഷകരില്‍ ചിലരെങ്കിലും കൊതിച്ചിരിക്കും, മറ്റൊരു ശുഭകരമായ ക്ലൈമാക്‌സ് ചിത്രത്തിനുണ്ടായിരുന്നെങ്കില്‍ എന്ന്. ചിത്രത്തിന്റെ മറ്റൊരു ക്ലൈമാക്‌സ് സാധ്യത കൂടി കാണിച്ചു തരികയാണ് 96 ലെ റാമായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ചിത്രത്തിന്റെ 100-ാം ദിവസ ആഘോഷം നടക്കുന്ന വേദിയിലായിരുന്നു സംഭവം.
നൂറാം ദിന വിജയാഘോഷത്തില്‍ സംസാരിക്കുന്നതിനിടെ നടന്‍ പാര്‍ത്ഥിവനാണ് വിജയ് സേതുപതിയേയും തൃഷയേയും സ്റ്റേജിലേക്ക് ക്ഷണിച്ചത്. ചിത്രത്തില്‍ ഒരു തവണ പോലും കെട്ടിപ്പിടിക്കാത്ത ജാനുവും റാമുവും ഇപ്പോള്‍ വേദിയില്‍ വെച്ച് കെട്ടിപ്പിടിക്കും, ഞാന്‍ കൂടെ നില്‍ക്കാം, നിങ്ങള്‍ ധൈര്യമായി വരൂ എന്ന മുഖവുരയോടെയാണ് പാര്‍ത്ഥിവന്‍ ഇരുവരെയും സ്റ്റേജിലേക്ക് ആനയിച്ചത്. സ്റ്റേജിലെത്തിയ വിജയ് സേതുപതി തൃഷയെ ആലിംഗനം ചെയ്തു. 'ഇതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്, എല്ലാവരും കണ്ടില്ലേ?' എന്ന് കുസൃതിയോടെ സദസ്സിനോട് ചോദിക്കാനും വിജയ് സേതുപതി മറന്നില്ല.
നൂറാം ദിന ആഘോഷങ്ങളുടെ വീഡിയോ യൂട്യൂബില്‍ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ പബ്ലിഷ് ചെയ്യപ്പെട്ട വീഡിയോയ്ക്ക് താഴെ '96' ഫാന്‍സിന്റെ കമന്റുകളും ലൈക്കുകളും നിറയുകയാണ്. തുടക്കത്തിലെ സാമ്പത്തിക പ്രതിസന്ധികളെ ഒക്കെ അതിജീവിച്ച് 2018 ഒക്ടോബര്‍ നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha























