അല്ലെങ്കിലും ദിലീഷേട്ടന്‍ ആള് ലോലനാ: -ഫഹദിന്റെ മുന്നില്‍ വെച്ച് ദിലീഷ് പോത്തനെ ട്രോളി നസ്രിയ

ഫഹദ്‌നസ്രിയ-ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കുമ്പളങ്ങി നൈറ്റ്‌സിലെ അണിയറപ്രവര്‍ത്തകര്‍ ഒത്തുകൂടി. ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുമായിരുന്നു ഈ ഒത്തുചേരല്‍. ഫഹദ്, നസ്രിയ, സൗബിന്‍ ഷാഹിര്‍, സുഷിന്‍ ശ്യാം, മധു സി. നാരായണന്‍, ശ്യാം പുഷ്‌കര്‍, ഷെയ്ന്‍ നിഗം, അന്ന ബെന്‍ തുടങ്ങിയവര്‍ സിനിമയിലെ രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു.
'ചിത്രം പൂര്‍ത്തിയായി കഴിഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ തൃപ്തരാണ്.'-ദിലീഷ് പോത്തന്‍ പറയുന്നു. സങ്കടപ്പെടുത്തുന്ന സിനിമയായാല്‍ കരയുന്ന കൂട്ടത്തിലാണ് താനെന്ന് പറഞ്ഞപ്പോള്‍, പോത്തന്‍ ലോലനാണെന്നായിരുന്നു നസ്രിയ മറുപടിയായി പറഞ്ഞത്.
സംവിധായകന്‍ മധുവിന് ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സൗബിന്‍ അവതരിപ്പിക്കുന്ന സജിയെയാണ്. സജി തന്റെ ജീവിതകാലം മുഴുവന്‍ കൂെട നില്‍ക്കുന്നൊരു വേഷമായിരിക്കുമെന്ന് സൗബിനും പറയുന്നു.
ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിനെക്കുറിച്ചായിരുന്നു ഫഹദിന് പറയാനുണ്ടായിരുന്നത്. 'ഷൈജുവില്‍ നിന്നും പ്രശംസ കിട്ടുക വലിയപാടുള്ള കാര്യമാണ്. ഈ സിനിമയിലെ എന്റെ ആദ്യദിവസത്തെ ഷൂട്ട്. ഷോട്ട് കഴിഞ്ഞു. ഇവര്‍ക്ക് അത് ഓക്കെ അല്ലെന്ന് എന്നോട് പറയാന്‍ ഒരുമടി. അപ്പോഴാണ് ക്യാമറയുടെ പുറകില്‍ കൂടെ ഷൈജു 'ഒന്നനങ്ങി ചെയ്യടോ'.
ആഷിക്ക് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിച്ച മധു സി. നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് ഇത്തവണ ഫഹദ് ഫാസില്‍ എത്തുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.
https://www.facebook.com/Malayalivartha























