സില്‍ക്കിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു സില്‍ക്ക് സ്മിതയും ഷക്കീലയും. ഒരേ കാലഘട്ടത്തില്‍ തിളങ്ങിയവരായതു കൊണ്ട് ഇവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരമുണ്ടായിരുന്നു എന്നുളള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഷക്കീല സില്‍ക്ക് സ്വരച്ചേര്‍ച്ചയെ കുറിച്ചുള്ള കൃത്യമായ സൂചന സില്‍ക്കിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായ വിദ്യാബാലന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡേര്‍ട്ടി പിക്ചറില്‍ കാണിക്കുന്നുണ്ട്. ഇപ്പോഴിത വര്‍ഷങ്ങള്‍ക്ക് ശേഷം സില്‍ക്കുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ചും പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും ഷക്കീല തുറന്നു പറയുകയാണ്.
സില്‍ക്കിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ താനും സില്‍ക്കും തമ്മില്‍ പ്രശ്‌നമില്ലെന്നും ഷക്കീല പറഞ്ഞു. കൂടാതെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.
1995 ല്‍ പുറത്തിറങ്ങിയ തന്റെ ഹിറ്റ് ചിത്രമായ പ്ലേ ഗേള്‍ സില്‍ക്കിനോടൊപ്പമായിരുന്നെന്ന് ഷക്കീല പറഞ്ഞു. ഇവരുടെ സഹോദരിയായിട്ടായിരുന്നു ടിത്രത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഡോര്‍ട്ടി പിക്ചറില്‍ കാണിച്ചിരിക്കുന്നതു പോലെ തങ്ങള്‍ക്ക് തമ്മില്‍ ശത്രുതയില്ലെന്നും താരം വെളിപ്പെടുത്തി. കൂടാതെ സില്‍ക്കിന്റെ സ്ഥാനം താന്‍ കൈയ്യടക്കിയിട്ടില്ലെന്നും ഷക്കീല പറഞ്ഞു.

ഡോര്‍ട്ടി പിക്ചറിലെ തിരക്കഥയില്‍ എന്ത് കൊണ്ടാണ് തന്നെ സില്‍ക്കിന്റെ എതിരാളിയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ല. അത് അവരുടെ കാര്യം മാത്രമാണ്. അതിനെ കുറിച്ച് പറയാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും ഷക്കില കൂട്ടിച്ചേര്‍ത്തു.

കൂടാതെ ആ ചിത്രത്തില്‍ താന്‍ സില്‍ക്കിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അതൊരിക്കലും സത്യമല്ല. കൂടാതെ താന്‍ വന്ന് വളരെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ മരണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അവരോട് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഷക്കീല പറഞ്ഞു.
https://www.facebook.com/Malayalivartha























