കങ്കണയ്‌ക്കെതിരെ ആരോപണവുമായി മിഷ്തി ചക്രവര്‍ത്തി

സംവിധായകന്‍ ക്രിഷിനു പിന്നാലെ മണികര്‍ണികയിലെ താരമായ നടി മിഷ്തി ചക്രവര്‍ത്തിയും കങ്കണയ്‌ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്. കങ്കണയ്‌ക്കെതിരെ ആരോപണമുന്നയിച്ച് ആദ്യം രംഗത്തെത്തിയത് സംവിധായകന്‍ കൃഷ് ആയിരുന്നു. ചിത്രം ആദ്യം സംവിധാനം ചെയ്തിരുന്നത് കൃഷ് ആയിരുന്നു. അവസാനഘട്ടത്തില്‍ കൃഷ് പിന്മാറിയതോടെ കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. കങ്കണ കാരണമാണ് താന്‍ ചിത്രത്തില്‍ നിന്ന് പുറത്തുപോയതെയന്നായിരുന്നു കൃഷിന്റെ ആരോപണം.
ചിത്രത്തില്‍ തനിക്ക് പ്രാധാന്യമുള്ള രംഗങ്ങള്‍ വെട്ടിമാറ്റിയെന്നാണ് മിഷ്തിയുടെ ആരോപണം. സിനിമ തിയറ്ററില്‍ പോയി കണ്ട താന്‍ ഞെട്ടിപ്പോയെന്നും താരം പറയുന്നു. ''നിര്‍മ്മാതാവ് കമല്‍ ജെയ്ന്‍ ആണ് സിനിമയില്‍ കാശിബായി എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. നായികക്കൊപ്പം പ്രാധാന്യമുണ്ടെന്ന് കേട്ടതു കൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. സംവിധായകന്‍ കൃഷ് ആണെന്നതും ചിത്രം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. സംഘട്ടനരംഗങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സിനിമ പുറത്തു വന്നപ്പോള്‍ ഇതൊന്നുമില്ല. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോഴാണ് വിവാദങ്ങളെക്കുറിച്ച് മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങള്‍ നീക്കം ചെയ്തത് എന്തിനാണെന്ന് എനിക്കറിയില്ല''മിഷ്തി പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്നും അവര്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ മറ്റുള്ളവരുടെ താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു.

ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിങ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്‍കുന്ന തരത്തില്‍ ഈ ചിത്രത്തെ മാറ്റി. 'ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതായിരുന്നില്ല കണ്ടത്, ഇതല്ലായിരുന്നു വാഗ്ദാനം ചെയ്തത്, എന്തായിരുന്നോ ഷൂട്ട് ചെയ്തത് അതൊന്നുമല്ല സ്‌ക്രീനില്‍ വന്നത്'.മിഷ്തി പറഞ്ഞു.

https://www.facebook.com/Malayalivartha


























