നടി ശരണ്യ മോഹന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി... അന്നപൂര്‍ണ്ണയുടെ 'കുഞ്ഞിക്കൈ' പോസ്റ്റ് ചെയ്ത് താരം

2015 സെപ്തംബര്‍ അഞ്ചിനാണ് നടി ശരണ്യ മോഹനും അരവിന്ദ് കൃഷ്ണനും തമ്മിൽ വിവാഹിതരാകുന്നത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും 2016ല്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു അംഗം കൂടി എത്തിയിരിക്കുകയാണ്. നടി ശരണ്യ മോഹന് പെണ്‍കുഞ്ഞ് ജനിച്ചു. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് വിവരം ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. കൂടാതെ ഇരുവരും 'കുഞ്ഞിക്കൈ' ഷെയര്‍ ചെയ്ത് ഇരുവരും ഫെയ്‌സ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്യതു. അന്നപൂര്‍ണ്ണ എന്നാണ് ഇരുവരും കുഞ്ഞിനായി തെരഞ്ഞെടുത്ത പേര്.
അനിയത്തി പ്രാവിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ ശരണ്യ പിന്നീട് മറ്റു ഭാഷകളിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
https://www.facebook.com/Malayalivartha


























