പ്രണയിക്കുന്ന കാലം മുതല്‍ പൃഥ്വി ഇതുതന്നെയാണ് പറയുന്നത്; ഒടുവിലത് സംഭവിച്ചു: സുപ്രിയ വെളിപ്പെടുത്തുന്നു

പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രം നയന്‍ നാളെ തീയെറ്ററില്‍ എത്തുകയാണ്. മലയാളം സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന കമ്പനി ആരംഭിക്കുന്നത്. വ്യത്യസ്ത പ്രമേയത്തിലുള്ള നയനെ തന്റെ കമ്പനിയുടെ ആദ്യ ചിത്രമായി താരം തെരഞ്ഞെടുത്തതും അതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ഇത് വളരെ പെട്ടെന്നുണ്ടായ തീരുമാനമല്ല. മലയാളം സിനിമയെ ലോകത്തിന് മുന്നില്‍ എത്തിക്കുക എന്ന പൃഥ്വിവിന്റെ സ്വപ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ഭാര്യ സുപ്രിയ പറയുന്നത്.
2007 ല്‍ തങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പൃഥ്വിരാജ് ഇതിനെക്കുറിച്ച് പറയുമായിരുന്നു എന്നാണ് സുപ്രിയയുടെ വാക്കുകള്‍. ആഗോളതലത്തിലേക്ക് മലയാളം സിനിമയെ എത്തിക്കാന്‍ പൃഥ്വിരാജ് തെരഞ്ഞെടുത്ത വഴി ഇതാണ്. അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് നമുക്ക് നോക്കാം. പറയുന്നത് എല്ലാം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. എന്റെ ഭര്‍ത്താവായതിനാല്‍ പറയുന്നതല്ല. 'പൃഥ്വി അങ്ങനെയാണ്. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ മറ്റൊരു വഴി അദ്ദേഹം കണ്ടെത്തും.സുപ്രിയ പറഞ്ഞു.
സയന്‍സ് ഫിക്ഷന്‍ - ഹൊറര്‍ ചിത്രത്തില്‍ ഒരു അച്ഛന്റേയും മകന്റേയും കഥയാണ് പറയുന്നത്. സിനിമയില്‍ എന്താണോ ഉള്ളത് അതിനെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍സംസാരിക്കുന്നത്, അല്ലാതെ അതില്‍ കൂടുതലായി ഒന്നുമില്ല. നയന്‍ മലയാളം സിനിമ മേഖലയില്‍ വിപ്ലവം വരുമെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും സുപ്രിയ പറഞ്ഞു. ബിഗ് ബജറ്റില്‍ നിര്‍മിച്ചതിന്റെ പേരില്‍ ഒരു സിനിമയും മികച്ചതാണെന്ന് പറയാന്‍ പറ്റില്ല. സാമ്പത്തികം വലിയ കാര്യമാണെങ്കിലും സിനിമ നിര്‍മിക്കുക എന്ന് പറയുന്നത് ബിസിനസ് മത്രമല്ല. പ്രേക്ഷകരെ തൊടുന്ന സിനിമയാണെങ്കിലേ വിജയം നേടാനാകൂ എന്നും സുപ്രിയ പറഞ്ഞു.
സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‌സുപ്രിയയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. '
സിനിമ സാധ്യമായതിന്റെ 75 ശതമാനം പങ്കും സുപ്രിയ തന്നെയാണ് വഹിച്ചതെന്ന് മല്ലിക പറഞ്ഞു. നയന്റെ കഥ കേട്ടപ്പോള്‍ തന്റെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് പൃഥ്വിരാജും സുകുമാരനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചുള്ള ഓര്‍മകളാണെന്ന് മല്ലിക പറയുന്നു.
https://www.facebook.com/Malayalivartha























