കളിയാക്കുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി വിദ്യാ ബാലന്‍

ബോളിവുഡില്‍ കൈനിറയെ ചിത്രവുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി വിദ്യാ ബാലന്‍. വിദ്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ തുമാരി സുലു തിയ്യേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. എന്നാലും തടി കൂടുതലാണെന്ന പേരില്‍ നിരവധി കളിയാക്കലുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ് വിദ്യ. കളിയാക്കലുകള്‍ കൂടുതലായപ്പോള്‍ വിമര്‍ശകര്‍ക്ക് തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് വിദ്യ.
'തന്റെ ശരീരം മെലിയുന്നതിന് വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കുന്നവരോട് ദേഷ്യമാണ് വരാറുളളതെന്ന് വിദ്യ പറയുന്നു. കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ശരീര ഭാരം കുറയ്ക്കാനായി ചെയ്തിട്ടുണ്ട്. എന്നാല്‍ ചെറുപ്പം മുതലുളള ഹോര്‍മോണ്‍ പ്രശ്‌നം മൂലം വീണ്ടും തടി കൂടി വരികയാണ് ചെയ്യുന്നത്. താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഒന്നുമറിയാതെ പലതും ചോദിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാനാണ് തോന്നാറുള്ളത്.' അടുത്തിടെ ഒരഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
ഇത്തരം വിമര്‍ശനങ്ങള്‍ നേരിടുന്നെങ്കിലും താരത്തിന് ചിത്രങ്ങള്‍ക്ക് ഒരു കുറവുമില്ല. തെലുങ്കില്‍ എന്‍ടിആറിന്റെ ബയോപിക്ക് ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

എന്‍ടിആര്‍ കഥാനായകഡു എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും വിദ്യാ അഭിനയിക്കുന്നുണ്ട്. ഇതിനു പുറമെ മിഷന്‍ മംഗള്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും തല അജിത്തിനൊപ്പം പുതിയ തമിഴ് ചിത്രത്തിലും വിദ്യ അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























