ആന്‍ഡ്രിയയുടെ കലണ്ടര്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു

തമിഴകത്ത് മാത്രമല്ല മലയാളത്തിലും ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. ജെഎഫ്ഡബ്ല്യു ആറ് നായികമാരെ അണിനിരത്ത് തയാറാക്കിയ കലണ്ടറില്‍ ആന്‍ഡ്രിയയും മികച്ച സ്‌റ്റൈലില്‍ എത്തുന്നുണ്ട്. ഫോട്ടാഷൂട്ടിലെ സ്റ്റില്ലുകള്‍ നേരത്തേ തന്നെ വൈറലായിരുന്നു. ഇപ്പോള്‍ ആന്‍ഡ്രിയയുടെ ഫോട്ടോഷൂട്ട്് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ജെ.എഫ്.ഡബ്ല്യൂ മാസികയുടെ കലണ്ടര് ഷൂട്ടില് മത്സ്യകന്യകയുടെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം തന്റെ ഇന്സ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആന്ഡ്രിയ ആരാധകരുമായി പങ്കുവയ്ച്ചു.സുന്ദര് രാമു ആണ് ചിത്രം എടുത്തിരിക്കുന്നത്.

സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ വരുന്നത്. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. ആന്ഡ്രിയ ടോപ്പ് ലെസ് ആയതിനെ വിമര്ശിക്കുകയാണ് മറ്റൊരു പക്ഷം.

https://www.facebook.com/Malayalivartha


























