മധുരരാജയുടെ സെറ്റിലെ വിശേഷങ്ങളുമായി സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ ആദ്യ മലയാളസിനിമ തിരശ്ശീലയില്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ്. രണ്ട് മലയാള ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മമ്മൂക്കയുടെ മധുര രാജയില്‍ ഗാനരംഗത്തിലാണ് നടിയെത്തുക.
'മമ്മൂട്ടി സാറിനെ കാണണമെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. പാട്ട് ഹിറ്റാകുമെന്നാണ് പ്രതീക്ഷ. വരികളുടെ അര്‍ത്ഥം മനസിലായെങ്കിലും ഇല്ലെങ്കിലും, അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ട്രാക്ക് ആണ്...' സണ്ണി ലിയോണ്‍ പറയുന്നു.
മലയാളത്തിലെ അഭിനയം ഒരു ബുദ്ധിമുട്ടേ ആയിരുന്നില്ലെന്നും വരികള്‍ മുന്‍പേ അയച്ചുതന്നിരുന്നു. ഷൂട്ടിനു മുന്‍പേ ഞാനതു പഠിച്ചു. വരികള്‍ ഒരു പേപ്പറിലെഴുതി പഠിക്കുന്ന ശീലം എനിക്കുണ്ട്. എങ്ങനെ ലിപ് സിങ്ങ് ചെയ്യണം എന്ന് മനസിലാക്കാന്‍ ഇതു സഹായിച്ചെന്നും നടി പറഞ്ഞു. മധുരരാജയുടെ മുഴുവന്‍ ക്രൂവും കഴിവുള്ള പ്രതിഭകളായിരുന്നു.
ആ സെറ്റില്‍ ചെലവിട്ട ദിവസങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നുവെന്നും നടി പറയുന്നു.മധുരരാജക്കു ശേഷം സലിം കുമാര്‍, രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം രംഗീല ആണ് അടുത്ത മലയാളം സിനിമ. കഥയിഷ്ടപ്പെട്ടതു കൊണ്ടാണ് ചിത്രം സ്വീകരിച്ചത്. ഇതില്‍ തമാശയുണ്ട്, നല്ല സന്ദേശമുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്ബറില്‍ മാത്രമാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. മധുരരാജയിലെ സെറ്റില്‍ നിന്നും മമ്മൂട്ടിക്കൊപ്പമുള്ള സണ്ണിലിയോണിന്റെ ചിത്രം പുറത്തെത്തിയിരുന്നു. മിനിറ്റുകള്‍ക്കകം ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.

https://www.facebook.com/Malayalivartha























