മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് പൂട്ടി; ഇന്ന് താരരാജാവ്; ഇതാണ് വിജയ് ദേവരകൊണ്ട

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റചിത്രം മതി തെന്നിന്ത്യയിലാകെ വിജയ് ദേവരകൊണ്ട എന്ന യുവനടന് ലഭിച്ച സ്വീകാര്യത മനസ്സിലാക്കാന്‍. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷം പിന്നീടിങ്ങോട്ട് വിജയ് ദേവരകൊണ്ടയുടെ കുതിപ്പ് തന്നെയായിരുന്നു. തെലുങ്ക് സിനിമയാണ് തട്ടകമെങ്കിലും തെന്നിന്ത്യയിലാകെ ആരാധകര്‍. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നതു പോലെ ദേവരകൊണ്ടയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നു. ഇപ്പോള്‍ താരരാജാവായി ഉയര്‍ന്നെങ്കിലും അതിനു മുന്‍പ് താന്‍ ജീവിതത്തില്‍ നേരിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം തുറന്നു പറയാറുണ്ട്.
സിനിമാ കുടുംബങ്ങള്‍ കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമാ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വിജയ് ദേവരകൊണ്ട അടുത്തിടെ പുറത്തിറങ്ങിയ ഫോര്‍ബ്‌സ് മാഗസിന്റെ 30 അണ്ടര്‍ 30 എന്ന ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. മുപ്പത് വയസ്സിനു താഴെയുള്ള, വലിയ വിജയം കണ്ട വിവധ തുറകളിലുള്ള പ്രഗല്ഭരെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു തെരഞ്ഞെടുപ്പാണ് '30 അണ്ടര്‍ 30'
ഈ സന്തോഷ അവസരത്തില്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ നിന്നുള്ള ഒരേട് ആരാധകര്‍ക്കായി വിജയ് പങ്കുവെയ്ക്കുകയുണ്ടായി. തന്റെ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താനായി കഷ്ടപ്പെട്ട നാളുകള്‍ അദ്ദേഹം ഓര്‍ത്തെടുക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നാടകീയമായി മാറിയിരിക്കുന്നു, ഇന്ന് സിനിമാലോകത്തെ അവഗണിക്കാനാകാത്തൊരു ശക്തിയാണ് അദ്ദേഹം.
'എനിക്കന്ന് 25 വയസ്സ്. അഞ്ഞൂറ് രൂപ മിനിമം ബാലന്‍സ് ഇല്ലാത്തത് കാരണം ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചു, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുപ്പത് വയസിനു മുന്‍പ് സെറ്റില്‍ ആകാന്‍ അച്ഛന്‍ പറഞ്ഞു. നിന്റെ ചെറുപ്പത്തില്‍, അച്ഛനമ്മമാര്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍, വിജയം ആഘോഷിക്കാം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം- ഫോര്‍ബ്‌സ് (മാസികയുടെ)സെലിബ്രിറ്റി 100, ഫോര്‍ബ്‌സ് 30 അണ്ടര്‍ 30' വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























