പ്രതീക്ഷിച്ചിരുന്ന സണ്ണി ലിയോണിന്റെ ആദ്യ പാട്ട് തുടങ്ങി

ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് രംഗീല. മണിരത്‌നം, സച്ചിന്‍, എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ ഫെബ്രുവരിയോടെ രംഗീലയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ സിനിമയുടെ പാട്ട് രംഗം ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സണ്ണി തന്നെ പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ വഴിയാണ് രംഗീലയുടെ ആദ്യത്തെ പാട്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണെന്ന് സണ്ണി പറഞ്ഞത്. ഫെബ്രുവരി ഒന്നിന് രംഗീലയുടെ പൂജ ഗോവയില്‍ നിന്നമായിരുന്നു രംഗീലയുടെ പൂജ ചടങ്ങുകള്‍ നടന്നത്.
ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് നടിയായ സാന്ദ്ര ലോപ്പസ് എന്ന കഥാപാത്രത്തെയായിരിക്കും സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. എന്നാല്‍ സിനിമയുടെ ഇതിവൃത്തം എന്താണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

സലിം കുമാര്‍, ധ്രൂവന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി, തുടങ്ങി സണ്ണിയ്‌ക്കൊപ്പം മലയാളത്തില്‍ നിന്നും വമ്ബന്‍ താരനിരയാണ് രംഗീലയില്‍ അണിനിരക്കുന്നത്. സനല്‍ എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രസംയോജനം രഞ്ജന്‍ എബ്രഹാം, കലാ സംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കും. മേക്കപ്പ് പ്രദീപ് രംഗന്‍.

https://www.facebook.com/Malayalivartha























