കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലിംകുമാർ- മരണം വരെയും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് സലിംകുമാര്‍ വ്യക്തമാക്കിയതിന് പിന്നിലെ അനുഭവം വെളിപ്പെടുത്തി എംഎൽഎ മുകേഷ്

കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലിംകുമാറെന്ന് നിയമസഭയില്‍ നടന്ന ചര്‍ച്ചയിൽ മുകേഷ് എംഎൽഎ. നടന്‍ സലിംകുമാര്‍ എല്ലാവരോടുമായി പറയാന്‍ പറഞ്ഞ പ്രളയാനുഭവം നിയമഭയില്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ മുകേഷ്. പ്രളയത്തില്‍ അദ്ദേഹത്തിന്റെ വീടും മുങ്ങി. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത് സി.പി.എം നേതാക്കളായ എസ്. ശര്‍മ്മയും പി. രാജീവും മാത്രം.
ഒടുവില്‍ സലിംകുമാറിനെ രക്ഷിക്കാന്‍ വള്ളമെത്തി. ആരാണ് തനിക്കു വേണ്ടി വള്ളം വിട്ടതെന്ന് സലിംകുമാര്‍ ചോദിച്ചു. എസ്. ശര്‍മ്മ സാറാണെന്ന് വള്ളക്കാര്‍ പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിലെത്തിയപ്പോള്‍ അവിടെ കൂടിനിന്ന കോണ്‍ഗ്രസുകാര്‍ സലിംകുമാറിനോട് ഇങ്ങനെ ചോദിച്ചു. ' ഞങ്ങളയച്ച വള്ളം കിട്ടിയല്ലോ അല്ലേ?' എന്നാലും മരണം വരെയും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് സലിംകുമാര്‍ അറിയിച്ചതായും മുകേഷ് സഭയെ അറിയിച്ചു.
https://www.facebook.com/Malayalivartha























