പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ്, വിശാഖന്റെ ഭാര്യയാകാൻ ഒരുങ്ങി സൗന്ദര്യ രജനീകാന്ത്...

തമിഴ് സിനിമാ സംവിധായികയും, നടൻ രജനീകാന്തിന്റെ മകളുമായ സൗന്ദര്യ രജനീകാന്തും, നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയും തമ്മിലുള്ള വിവാഹം ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വച്ച് നടക്കും. 10 നും 12 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിൽ വിശാഖൻ സൗന്ദര്യയെ താലിയണിയ്ക്കും. ഇതിനോടകം തന്നെ വധുവാകാനുള്ള തയ്യാറെടുപ്പുകൾ സൗന്ദര്യയും തുടങ്ങിക്കഴിഞ്ഞു. പട്ടുസാരിയും ആഭരണങ്ങളും ഇട്ട് നില്‍ക്കുന്ന സൗന്ദര്യയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്നത് സൗന്ദര്യയുടെയും ഭാവി വരന്‍ വിശാഖന്റെയും ഫോട്ടോയാണ്.
സൗന്ദര്യയും വിശാഖനും നല്ല ചേര്‍ച്ചയുണ്ടെന്നാണ് ഫോട്ടോയ്ക്ക് ലഭിയ്ക്കുന്ന പ്രതികരണം. അപക്‌സ് ലബോര്‍ട്ടറീസ് പ്രൈവറ്റ് ലിമറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് വിശാഖന്‍. ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉടമസ്ഥന്‍ കൂടെയാണ്. അശ്വിന്‍ കുമാറാണ് സൗന്ദര്യ രജനികാന്തിന്റെ ആദ്യ ഭര്‍ത്താവ്. നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2014 ലാണ് ഇവരുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ സൗന്ദര്യയ്ക്ക് ഒരു മകനുമുണ്ട്. വിവാഹ മോചനത്തിന്റെ കാരണം പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























