കലാഭവന്‍ മണി കുഴഞ്ഞു വീണു മരിച്ച ദിവസം ചാലക്കുടിയിൽ ഉണ്ടായിരുന്നത് ഏഴ് സുഹൃത്തുക്കൾ:- ഒടുവിൽ നുണപരിശോധനയ്ക്ക് തയ്യാറായി അവർ

നടൻ കലാഭവന്‍ മണിയുടെ മരണത്തില്‍ നുണ പരിശോധനയ്ക്കു തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. ജാഫര്‍ ഇടുക്കി സാബുമോന്‍ എന്നിവരടക്കം ഏഴു പേരാണ് നുണ പരിശോധനയ്ക്കു തയ്യാറായത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇക്കാര്യം അറിയിച്ചത്.
കലാഭവന്‍ മണി കുഴഞ്ഞു വീണു മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























