താൻ മേക്കപ്പ് ഇട്ടാൽ അപ്പോള്‍ തൈമൂർ പിണങ്ങുമെന്ന് കരീനകപ്പൂർ

താൻ മേക്കപ്പ് ഇട്ടാൽ അപ്പോള്‍ തന്നെ മകൻ തൈമൂർ ഇഷ്ടക്കേട് കാണിക്കുമെന്ന് കരീനകപ്പൂർ. പക്ഷെ കരീനയുടെ വിഷമം ജോലിത്തിരക്കിനിടയില്‍ മകനൊപ്പം ചിലവഴിക്കാന്‍ കൂടി ഇനി സമയം കണ്ടെത്തണമെന്നുള്ളതാണ്. ജോലിക്കു പോകുമ്പോള്‍ വീട്ടില്‍ മകന്‍ എന്തെടുക്കുന്നുവെന്നതാണ് കരീനയെ ചിന്താകുല ആക്കുന്നത്.ജോലിക്കു പോകുന്ന അമ്മയെ സംബന്ധിച്ച് തന്നിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം.
രാവിലെ ഇറങ്ങുമ്പോള്‍ വീട്ടില്‍ തൈമൂര്‍ എന്ത് ചെയ്യുന്നുവെന്നതാണ് എന്റെ ചിന്ത. ചില നേരങ്ങളില്‍ അത് മനസ്സില്‍ കുറ്റബോധം ഉണ്ടാക്കാറുണ്ട് കരീന പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന തന്നെ അലട്ടുന്ന സങ്കടങ്ങളെക്കുറിച്ച് മനസ് തുറന്നത്.
കരീനസെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ പുത്രന്‍ തൈമൂര്‍ അലി ഖാന്‍ എപ്പോള്‍ പുറത്തിറങ്ങിയാലും നിര്‍ത്താത്ത ക്യാമറ ഫ്‌ലാഷ് ലൈറ്റുകളാണ് പിന്നില്‍. ഈ അടുത്ത കാലത്തായി തന്റെ ചിത്രം പകര്‍ത്തുന്നവരെ നോക്കി സന്തോഷത്തോടെ എന്തെങ്കിലുമൊക്കെ പറയാനും തുടങ്ങി തൈമൂര്‍. മകനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അച്ഛനും അമ്മയും കൂടുതലും നേരിടുന്നത്.
https://www.facebook.com/Malayalivartha























