കേന്ദ്രത്തെ പ്രശംസിച്ച് ലാലേട്ടൻ; മോഹൻലാൽ ബിജെപി യിലേയ്ക്കോ എന്ന് സോഷ്യൽ മീഡിയ

ലോക്സഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനെയും മോഹൻലാലിലെ മത്സരിപ്പിക്കാൻ ബിജെപിയും ആർ എസ് എസും നടത്തിയ കരുനീക്കങ്ങൾ വിഭലമായിരുന്നു. മോഹൻലാൽ തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. എന്നാൽ മോഹൻലാലിൻറെ രാഷ്ട്രീയ പ്രവേശനം വീണ്ടും സമൂഹ മാധ്യങ്ങളിൽ ചർച്ചയാവുകയാണ്.
കേരളത്തിൽ 20 മണ്ഡലങ്ങളിൽ ഏതിൽ വേണമെങ്കിലും ലാലിനെ മത്സരിപ്പിക്കാൻ ഒരുക്കമാണെന്ന വാഗ്‌ദാനം വരെ ബി.ജെ.പി കേരള നേതൃത്വം മഹാനടന് മുന്നിൽ വച്ചു. എന്നാൽ അതിലൊന്നും പിടികൊടുക്കാൻ ലാൽ തയ്യാറായിരുന്നില്ല. മാത്രമല്ല രാഷ്‌ട്രീയം അല്ല അഭിനയം മാത്രമാണ് തന്റെ ജോലിയെന്ന് സൂപ്പർതാരം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴിതാ കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മോഹൻലാൽ. സിനിമാ മേഖലയിലെ പൈറസിക്കെതിരെ നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ എടുത്ത തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് തന്റെ ട്വിറ്ററിലൂടെയാണ് ലാൽ മോദിസർക്കാരിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്. 'സംശയമൊന്നുമില്ല കേന്ദ്രസർക്കാരിന്റെ ഈ ചുവടുവയ്‌പ്പ് സിനിമാ മേഖലയിൽ ഒരു ഗെയിം ചെയ്‌ഞ്ചർ ആയിത്തീരുക തന്നെ ചെയ്യും' -ലാൽ ട്വിറ്ററിൽ കുറിക്കുകയായിരുന്നു. എന്തായാലും താരത്തിന്റെ ട്വീറ്റ് വാർത്ത പ്രധാന്യം നേടിയിരിക്കുകയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് മോഹൻലാൽ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും സൗത്തിന്റേയും അദ്ദേഹത്തിന് കൈ നിറയെ ആരാധകരാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സഹപ്രവർത്തകർക്കിടയിൽ തന്നെ ലാലേട്ടന് ആരാധകരുണ്ട്. 2019 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒരു വർഷമാണ്. താരത്തിന്റേതായി തമിഴിലും മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
തന്റെ രാഷ്ട്രീയ താത്പര്യങ്ങളെക്കുറിച്ചു വ്യകത്മാക്കിയ മോഹൻലാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല എന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ലാലേട്ടന്റെ ട്വീറ്റിലൂടെ വീണ്ടും ഇലക്ഷൻ ചർച്ചകൾ സജീവമായിരിക്കുകയാണ്.വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പും മോഹൻലാലിന്റെ സ്ഥാനാർഥിത്വവുമൊക്കെയാണ് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha























