സൗമ്യയുടെ കരം ചേർത്ത് അരുൺഗോപി..

സംവിധായകൻ അരുൺ ഗോപി ഇന്ന് വിവാഹിതനാകുന്നു. മെർലിൻ ജോണിന്റെയും നിര്യാതനായ ജോൺ മൂഞ്ഞേലിൽ ദമ്പതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ ജോണാണ് വധു. ഇരുവരുടെയും പ്രണയ വിവാഹമാണിത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് വൈറ്റില പള്ളിയിലാണ് ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അരുൺ ഗോപി സൗമ്യയെ മിന്നുകെട്ടുന്നത്. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചറാണ് സൗമ്യ ജോൺ. സുഹൃത്തുക്കൾക്കുവേണ്ടി പതിനൊന്നാം തീയതി വർക്കലയിലെ റിസോർട്ടിൽ സൽക്കാരം ഏർപ്പെടുത്തിയിട്ടണ്ട്. അരുൺഗോപി മതം മാറുന്നില്ലെന്നും, പ്രത്യേക ഉടമ്പടിപ്രകാരമാണ് വിവാഹം നടക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. റിലീസ് അടുത്ത് നിന്ന സമയത്ത് വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ കുടുങ്ങി പോയ ചിത്രം ഏറെ പ്രതിസന്ധികക്കൊടുവിലായിരുന്നു റിലീസ് ചെയ്തത്. ചിത്രം പ്രതീക്ഷിച്ചതിലും വൻ ഹിറ്റാവുകയായിരുന്നു. ശേഷം അരുണിന് വിജയ തുടക്കമാവുകയായിരുന്നു. രാമലീലയ്ക്ക ശേഷം പുറത്തിറങ്ങിയ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ട് തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ്.
https://www.facebook.com/Malayalivartha


























