വിവാഹം ഇന്ത്യയില്‍ വച്ച് നടത്തിയതിന് കാരണം വെളിപ്പെടുത്തി പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് സംഗീതജ്ഞനായ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. വിവാഹത്തിന് ശേഷം താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ലോകത്ത് വൈറലായി കൊണ്ടേയിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ആഗ്രഹ പ്രകാരമല്ല നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. വിവാഹത്തെ പറ്റി തന്റെ ആഗ്രഹം മറ്റൊന്നായിരുന്നെന്നാണ് പ്രിയങ്ക ഒരഭിമുഖത്തില്‍ പറഞ്ഞത്.
'എന്റെ ആഗ്രഹ പ്രകാരമായിരുന്നില്ല വിവാഹം ഇന്ത്യയില്‍ വെച്ച് നടത്തിയത്. നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം രാജസ്ഥാനില്‍വെച്ച് നടത്തിയത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാലി ദ്വീപ്, മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപില്‍വെച്ച് വിവാഹം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇതിനായുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ നടത്തി കൂടെയെന്ന് നിക്ക് ചോദിക്കുകയായിരുന്നു.

എന്റെ ഭാര്യയെ അവളുടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം' പ്രിയങ്ക പറഞ്ഞു. പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം ഇന്ത്യയ്ക്ക് പുറത്തുവെച്ച് വിവാഹം നടത്തിയതിനിടെ വ്യത്യസ്തരാവുകയായിരുന്നു നിക്കും പ്രിയങ്കയും.

https://www.facebook.com/Malayalivartha


























