പ്രഭുദേവയുടെ ഐ വാണ്ട് ടു മാരി യു മാമ സൂപ്പര്‍ ഹിറ്റിലേക്ക്....

പ്രഭുദേവയുടെ ചാര്‍ളി ചാപ്ലിനിലെ ഏറ്റവും പുതിയ ഗാനം വൈറലാകുന്നു. ഐ വാണ്ട് ടു മാരി യു മാമ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഈ രസകരമായ ഗാനത്തില്‍ നടി ആദ ശര്‍മയും പ്രഭുദേവയുമാണ് ചുവട് വെച്ചിരിക്കുന്നത്. പാട്ടില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇതോടകം തന്നെ പാട്ട് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്.
ജഗദീഷ് കുമാറും ഭാര്‍ഗവിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.പ്രഭുദേവ നിക്കികല്‍റാണി ഒരുമിച്ചെത്തിയ ചിന്ന മച്ചാന്‍ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴും യൂട്യൂബ് ട്രെന്റിങ്ങില്‍ ഗാനം മുന്നില്‍ തന്നെയുണ്ട്.
പുതിയ പാട്ടില്‍ ആദയും പ്രഭുദേവയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആദയുടെ ഗ്ലാമര്‍ലുക്കിനോട് കടപിടിക്കും വിധത്തിലാണ് പ്രഭുദേവയുടെ ഡാന്‍സ് പെര്‍ഫോമന്‍സ്.

ഇങ്ങനയൊക്കെയാണെങ്കില്‍ ഡാന്‍സില്‍ പ്രഭുദേവയ്‌ക്കൊപ്പം എത്താന്‍ ആദയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഒരു വിഭാഗക്കാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.

https://www.facebook.com/Malayalivartha


























