തന്നെ ശശി തരൂരുമായി താരതമ്യം ചെയ്ത് അദ്ദഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുതെന്ന് പൃഥ്വിരാജ്:- ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് തന്റെ നിലപാട് വ്യക്തമാക്കിയ താരത്തെ അടപടലം ട്രോളി സോഷ്യൽ മീഡിയ

നടന്മാരുടെ രാഷ്ട്രീയ പ്രവേശനം എപ്പോഴും ചർച്ചയാവാറുണ്ട്. ഈയിടെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളും വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നാണ് പൃഥ്വിയുടെ നിലപാട്. അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കുമെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും താരം പറഞ്ഞു. ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുത്. താന്‍ വെറുമൊരു പന്ത്രണ്ടാക്ലാസുകാരനാണ് എന്നാല്‍ അദ്ദേഹം വലിയ പണ്ഡിതനാണെന്നും പൃഥി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീ ശശി തരൂരിന്റെ പേര് ഞാനുമായി താരതമ്യം ചെയ്ത് അദ്ദഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുത്. കാരണം അദ്ദേഹം ശരിക്കും പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ഭാഷാ ജ്ഞാനം ശരിക്കും പാണ്ഡിത്യമാണ്. അദ്ദേഹത്തിന്റെ ഭാഷയും ചരിത്രത്തെ കുറിച്ചുമൊക്കെ പൊളിറ്റിക്കല്‍ സയന്‍സിനെക്കുറിച്ചൊക്കെ നല്ല പരിജ്ഞാനമുള്ള ശരിക്കും പണ്ഡിതനാണ്. ഞാന്‍... എന്റെ വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്‌ളാസാണ്. ഞാന്‍ കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത പന്ത്രണ്ടാം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു സിനിമാ നടനാണ്. ഞങ്ങളെ ഒരുമിച്ച് പറഞ്ഞ് അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്യരുത് ഇതായിരുന്നു പൃഥി രാജിന്റെ രസകരമായ ആ വാക്കുകള്‍.
അതേ സമയം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ പൃഥ്വിരാജിനെ അടപടലം ട്രോളുകയാണ് സോഷ്യൽ മീഡിയ. രാഷ്ട്രീയത്തിലേയ്ക്ക് ആര് ക്ഷണിച്ചുവെന്നും, ആര് ഓഫർ തരുമെന്നും പറഞ്ഞാണ് കമന്റുകൾ നിറയുന്നത്. സിനിമയിൽ ആത്മാർത്ഥത പുലർത്തുന്ന ഏറ്റവും ചരുക്കം ചില നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. സിനിമയാണ് ജീവിതം എന്ന് പറയാതെ പറഞ്ഞിട്ടുള്ള പൃഥ്വിരാജ് നടനിൽ നിന്നും സംവിധായകനിലേക്കും നിർമ്മാതാവിലേക്കുമെല്ലാം കാലെടുത്തുവച്ചു കഴിഞ്ഞു. തനിക്ക് രാഷ്ട്രീയത്തില്‍ അഭിരുചിയില്ല എന്ന് പൃഥ്വി ഇതിനുമുമ്പും വ്യക്തമാക്കിരുന്നു.
എന്നാല്‍ തന്റെ പുതിയ ചിത്രമായ നയനിലെ സഹനടന്‍ പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളും അദ്ദേഹം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെ താന്‍ ബഹുമാനിക്കുന്നെന്നും അതില്‍ അദ്ദേഹത്തിന് ദൃഢവിശ്വാസമുണ്ടെന്നും താരം വ്യക്തമാക്കിരുന്നു. 'ചുറ്റും നടക്കുന്ന സംഭവങ്ങളിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രകാശ് രാജ് എത്രത്തോളം അസ്വസ്ഥനാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്. വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആശയം പ്രചരിപ്പിക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ട്. ചില ആശയങ്ങള്‍ വളരെ മികച്ചതാണ്. ' പൃഥ്വിരാജ് വ്യക്തമാക്കി.
നയനിലൂടെ നിര്‍മാതാവിന്റെ വേഷം അണിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. മികച്ചതും അസാധാരണവുമായ പ്രമേയങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് നയന്‍ നിര്‍മിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. നയനിന്റെ സ്‌ക്രിപ്റ്റ് തന്റെ മുന്നില്‍ വന്നപ്പോള്‍ പുതുമയുള്ളതും അതിനൊപ്പം എന്റര്‍ടെയ്ന്‍ ചെയ്യുന്നതുമായ ഒരു സിനിമയായിട്ടാണ് തോന്നിയത്. ഇത് നിര്‍മിച്ചുകൊണ്ട് തന്റെ കമ്പനിക്ക് തുടക്കം കുറിക്കാം എന്ന് ചിന്തിച്ചത് അപ്പോഴായിരുന്നുവെന്നും പൃഥ്വി മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു.
ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറാണ്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് നിർമ്മിച്ചത്. ഒന്‍പത് ദിവസത്തെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആല്‍ബര്‍ട്ട് ലൂയിസ് എന്ന ആസ്‌ട്രോഫിസിസിസ്റ്റായാണ് പൃഥ്വിരാജ് എത്തുന്നത്.
ഈ വര്‍ഷം പൃഥ്വിരാജിന് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷമാണ് എത്തുന്നത്. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സിനിമയുടെ എല്ലാ മേഖലയിലും കൈവെച്ചിട്ടുണ്ടെങ്കിലും താന്‍ എപ്പോഴും അഭിനേതാവ് തന്നെയായിരിക്കും എന്നാണ് താരം പറയുന്നത്. എത്ര സിനിമ സംവിധാനം ചെയ്താലും നിര്‍മിച്ചാലും അഭിനയത്തിലേക്ക് താന്‍ തിരികെ വരുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























