ലെന പൃഥ്വിയുടെ അമ്മയായതിനെ കുറിച്ച് വെളിപ്പെടുത്തിയതിങ്ങനെ

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ലെന. കുറഞ്ഞ സമയത്തിനുളളില്‍ തന്നെ യുവതാരങ്ങളുടെ അമ്മയായും നടിയായും മകളായുമൊക്കെ തിളങ്ങാന്‍ സാധിച്ച നടിയീണ് ലെന. ചെയ്ത എല്ലാ കഥാപാത്രങ്ങളിലെല്ലാം തന്റേതായ കൈ ഒപ്പ് പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലെനയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു എന്ന് നിന്റെ മെയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷം.
ആ കഥാപാത്രം ലെനയ്ക്ക് വലിയൊരു ഹൈപ്പായിരുന്നു നല്‍കിയത്. പാത്തുമ്മ എന്ന പൃഥ്വിയുടെ അമ്മ വേഷത്തെ പറ്റി സംവിധായകന്‍ വിമല്‍ എന്നോട് നേരിട്ട് വന്ന് പറയുകയായിരുന്നു. പൃഥ്വിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. അതെങ്ങനെ ശരിയാകും . ഞാനും പൃഥ്വിയും ഓരേ പ്രായക്കാരാണ്. ഇതെന്താ ഞാന്‍ ഇയാളുടെ അമ്മയായി അഭിനയിക്കുന്നതെന്ന് ചോദിച്ചു.
ഇത് നിങ്ങള്‍ ചെയ്യേണ്ട കഥാപാത്രമാണ്. ഇത് നിങ്ങള്‍ ചെയ്താലെ ശരിയാവുകയുള്ളുവെന്ന് വിമല്‍ വാശി പിടിക്കുകയായിരുന്നു. അപ്പോള്‍ ഓട്ടോമാറ്റിക്കിലി തങ്ങളുടെ മനസ്സില്‍ ഇത്തരത്തിലുളള ഒരു ചിന്ത കടന്നു വരും.

പൃഥ്വിയുടെ അമ്മയായി താന്‍ എത്തുന്നത് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടേ? ആദ്യം തനിയ്ക്ക് അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ തോന്നണമെന്നും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമ തിയേറ്ററില്‍ പോയി കണ്ടപ്പോഴാണ് സമാധാനമായതെന്ന് ലെന പറഞ്ഞു.

https://www.facebook.com/Malayalivartha


























