അഡള്‍റ്റ് ഓണ്‍ലി ആണെന്ന് മുന്നറിയിപ്പ് ... ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്ന് പ്രേക്ഷകര്‍

തമിഴ് ബിഗ് ബോസിലൂടെ വന്ന് തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന മലയാളി താരമാണ് നടി ഓവിയ ഹെലന്‍. ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓവിയയുടെ പുതിയ ചിത്രമായ 90 എംഎസിന്റെ ട്രെയിലറില്‍ ഓവിയയുടെ ലിപ്ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.ചിത്ത്രതിന്റെ ട്രെയിലറില്‍ അതീവ ഗഌമറസായിട്ടുള്ള നടിയുടെ രംഗങ്ങളും ലിപ് ലോക്ക് സീനുകളു കൊണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ ട്രെയിലര്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ചൂടന്‍ രംഗങ്ങള്‍ കണ്ട് നടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. അതുപോലെ തന്നെയുള്ള രംഗങ്ങള്‍ നിറഞ്ഞതാണ് സിനിമ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.
പോണ്‍ സിനിമകളേക്കാള്‍ മോശമായ അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും ആരാധകര്‍ പറയുന്നു. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ഓവിയ ആര്‍മിയൊക്കെ ഇപ്പോള്‍ എവിടെ പോയെന്നും ഇവര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha