ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു...

സംഗീതത്തിലെ പരമോന്നത ബഹുമതിയായ അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെകോര്‍ഡിംഗ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നല്‍കി വരുന്ന പുരസ്‌കാരമായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങള്‍ ലോസ് ആഞ്ചല്‍സിലെ സ്‌റ്റോപ്പിള്‍ സെന്ററില്‍ വെച്ചാണ് വിതരണം ചെയ്തത്. അറുപത്തിയൊന്നാമത് ഗ്രാമി പുരസ്‌കാരം എണ്‍പത്തിനാല് വിഭാഗങ്ങളിലായിട്ടാണ് പ്രഖ്യാപിക്കപ്പെട്ടത്.
ആല്‍ബം ഓഫ് ദ ഇയര്‍ കെയ്‌സി മസ്‌ഗ്രേവസ് സ്വന്തമാക്കി. ഇവര്‍ക്ക് നാല് അവാര്‍ഡുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സോളോ ആര്‍ട്ടിസ്റ്റായിട്ടുള്ള മികച്ച റാപ്പ് ആല്‍ബത്തിന് പിന്നാലെ ആദ്യ വനിതയായി കാര്‍ഡി ബിയും പുരസ്‌കാരം നേടി. സോംഗ് ഓഫ് ദി ഇയര്‍, റൊക്കോര്‍ഡ് ഓഫ് ദി ഇയര്‍, പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് ഗാമ്ബിനോ സ്വന്തമാക്കി.
ബെസ്റ്റ് റാപ് ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് കാര്‍ഡി ബിയുടെ ഇന്‍വേഷന്‍ ഓഫ് െ്രെപവസിക്ക് ലഭിച്ചു. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ദുവാ ലിപ സ്വന്തമാക്കി. മികച്ച ആര്‍ ആന്റ് ബി ഗാനത്തിനുള്ള പുരസ്‌കാരം ബൂഡ് അപ്പ് എന്ന ഗാനത്തിന് മെയ് സ്വന്തമാക്കി.

ഗോള്‍ഡ് പ്ലാന്‍ എന്ന ആല്‍ബത്തിന് ഡ്രെയ്ക്കിനാണ് മികച്ച റാപ് സോംഗിനുള്ള പുരസ്‌കാരം ലഭിച്ചത്. 2017 ല്‍ മരിച്ച പ്രശസ്ത അമേരിക്കന്‍ ഗായകന്‍ കോര്‍ണലും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.

വെന്‍ ബാഡ് ഡസ് ഗുഡ്' എന്ന ഗാനത്തിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. ഡിയോ ഗ്രൂപ്പ് പെര്‍ഫോമന്‍സ് പുരസ്‌കാരം ലേഡി ഗാഗയും ബ്രാഡ്‌ലി കൂപ്പറും സ്വന്തമാക്കി.
https://www.facebook.com/Malayalivartha























