സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീലയുടെ ഷൂട്ടിങ് വിശേഷങ്ങള്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് രംഗീല. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചിരിക്കുകയാണ് താരം. സ്വിമ്മിങ് പൂളിനരികില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്യുന്നതും ഒപ്പം പരസ്പരം പൂളിലേക്ക് തള്ളിയിടുന്നതുമാണ് വീഡിയോ.
സണ്ണി ലിയോണ്‍ ഡാന്‍സിനിടെ തമാശയ്ക്ക് കൂടെ ഡാന്‍സ് ചെയ്ത സഹപ്രവര്‍ത്തകനെ പൂളിലേയ്ക്ക് ആദ്യം തള്ളിയിട്ടു. പൂളില്‍ വീണയാളെ കളിയാക്കി നില്‍ക്കുന്നതിനിടെയാണ് സണ്ണിക്ക് അപ്രതീഷിതമായി പിന്നില്‍ നിന്നും പണി കിട്ടിയത്. പൂളിലേയ്ക്ക് നോക്കി നില്‍ക്കുന്ന താരത്തെ പിന്നില്‍ നിന്ന് മറ്റൊരാള്‍ തള്ളിയിടുകയായിരുന്നു.
താന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.facebook.com/Malayalivartha























