ഇത് തീപ്പൊരി പോരാട്ടം: പ്രഭാസിനെതിരെ ഏറ്റുമുട്ടാന്‍ സൂര്യയും മോഹന്‍ലാലും

സൂര്യയും മോഹന്‍ലാലും ബാഹുബലിക്കെതിരെ ഏറ്റമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന 'കാപ്പാന്‍' പ്രഭാസ് നായകനാകുന്ന 'സാഹോ' എന്നീ രണ്ടു ചിത്രങ്ങളും അടുത്ത ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രണ്ടൂ സൂപ്പര്‍ താര ചിത്രങ്ങളില്‍ വിജയം ആര്‍ക്കൊപ്പമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ലൊക്കേഷനില്‍ നിന്നു പുറത്തു വന്ന ചിത്രങ്ങളിലാണ് പ്രധാനമന്ത്രിയായുള്ള മോഹന്‍ലാലിന്റെ ലുക്ക് പുറത്തു വന്നത്. കഥാപാത്രത്തിന്റെ പേര് ഒരു ഫ്‌ലെക്‌സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു, എന്നാണ് ഫ്‌ലെക്‌സിലെ വാക്കുകള്‍.
സൂര്യയേയും മോഹന്‍ലാലിനെയും കൂടാതെ ആര്യ, ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രമാണ് 'സാഹോ'. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന 'സാഹോ'യ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
സുജീത്താണ് 'സാഹോ'യുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ത്രയം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വ്വഹിക്കുന്നത്.
https://www.facebook.com/Malayalivartha























