മക്കളുടെ പിറന്നാള്‍ ആഘോഷം പങ്ക് വെച്ച് സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണിലിയോണ്‍ മക്കളുടെ പിറന്നാള്‍ ആഘോഷത്തിന്റെ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. സിനിമാ താരമെന്നതിനപ്പുറം ഉത്തമയായ ഭാര്യയും മൂന്നു കുട്ടികളുടെ ഉത്തരവാദിത്വമുള്ള അമ്മയുമാണെന്ന് താനെന്ന് പല തവണ സണ്ണി തെളിയിച്ചിട്ടുമുണ്ട്.
തന്റെ മക്കളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ നിമിഷങ്ങള്‍ പങ്ക് വെച്ചുക്കൊണ്ടാണ് താരം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.വാടക ഗര്‍ഭപാത്രത്തിലൂടെ ലഭിച്ച ഇരട്ടകുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുന്നത്.വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നീ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനൊന്നിനായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയേലിന്റെയും രക്തത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്.

സണ്ണി, ഭര്‍ത്താവ് ഡാനിയേല്‍, മൂത്ത മകള്‍ നിഷ, എന്നിവര്‍ മാത്രമായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്.

https://www.facebook.com/Malayalivartha























